Advertisment

അട്ടപ്പാടിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചത് എലിപ്പനി മൂലമെന്ന് ആരോഗ്യ വകുപ്പ്

New Update

പാലക്കാട്: അട്ടപ്പാടിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചത് എലിപ്പനി മൂലമെന്ന് ആരോഗ്യ വകുപ്പ്. അട്ടപ്പാടി നോഡൽ ഓഫീസർ ഡോ. പ്രഭുദാസാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്തിയത്.

Advertisment

publive-image

വെള്ളിയാഴ്ച പുലർച്ചെയാണ് ഷോളയൂർ സ്വദേശി കാർത്തിക് (23) മരിച്ചത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ കോയമ്പത്തൂരിൽ നിന്നും വനത്തിലൂടെ നടന്നാണ് കാർത്തിക് അട്ടപ്പാടിയിലെത്തിയത്. അട്ടപ്പാടിയിലെത്തി കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. കാർത്തിക്കിന് കോവിഡ് ടെക്സ്റ്റ് നടത്താത്തതും വിവാദമായിരുന്നു.

ഇതിനിടെ ജില്ലയിൽ കുരങ്ങു പനിയും പടരുകയാണ്. ഒരാൾക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തിരുനെല്ലി ബേഗൂർ കോളനിയിലെ 32കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിന്റെ സാമ്പിൾ പരിശോധനാഫലം വെള്ളിയാഴ്​ചയാണ്​ കിട്ടിയത്​.

covid death corona virus rat fever
Advertisment