Advertisment

മുംബൈ വിമാനത്താവളത്തില്‍ രണ്ട് കോടി രൂപയുടെ വാച്ചുമായി യുവാവ് അറസ്‌റ്റില്‍

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ രണ്ട് കോടി രൂപയുടെ വാച്ചുമായി യുവാവ് അറസ്‌റ്റില്‍. ബാങ്കോക്കില്‍ നിന്നും എത്തിയ കവിന്‍കുമാര്‍ മേത്തയാണ് (24) കസ്‌റ്റംസിന്‍റെ പിടിയിലായത്.

Advertisment

publive-image

അമേരിക്കന്‍ ആഡംബര ബ്രാന്‍ഡായ 'ജേക്കബ് ആന്‍ഡ് കമ്പനി'യുടെ ലിമിറ്റഡ് എഡിഷനില്‍ ഉള്‍പ്പെടുന്ന വാച്ച്‌ നികുതി വെട്ടിച്ച്‌ രാജ്യത്ത് എത്തിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സംശയത്തെ തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയില്‍ വാച്ച്‌ കണ്ടെത്തിയത്. നികുതി അടക്കാതെ വിമാനത്താവളത്തില്‍ നിന്നും കടത്താന്‍ ശ്രമിക്കുമ്പോഴാണ് കവിന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലാകുന്നത്.

Advertisment