Advertisment

ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം കൊച്ചു ശാസ്ത്രജ്ഞനായ സബീൽ ബഷീറിനെ ആദരിച്ചു

New Update

publive-image

Advertisment

ഷാർജ: സ്കൂൾ ബസ്സുകളിൽ കുടുങ്ങുന്ന വിദ്യാർത്ഥികളെ രക്ഷിക്കാൻ പുത്തൻ സാങ്കേതിക വിദ്യ കണ്ടുപിടിച്ച കൊടുങ്ങല്ലൂർ മണ്ഡലത്തിലെ മാള സ്വദേശി ദുബായ് എൻ ഐ മോഡൽ സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ കൊച്ചു ശാസ്ത്രജ്ഞൻ മാസ്റ്റർ സബീൽ ബഷീറിനെ ഷാർജാ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി ആദരിച്ചു.

കുട്ടികൾ വാഹനത്തിനുള്ളിൽ ഒറ്റക്ക് പെട്ടു പോയാൽ സെൻസർ അത് കണ്ടു പിടിക്കുകയും ഉടൻ എസിയും ലൈറ്റുകളും പ്രവർത്തനമാരംഭിക്കുകയും പോലീസ്, ആംബുലൻസ്, സിവിൽ ഡിഫെൻസ്, സ്കൂൾ മാനേജ്‌മന്റ് എന്നിവടങ്ങളിലേക്ക് അടിയന്തിര സന്ദേശമെത്തുകയും ചെയ്യുന്ന സംവിധാനം ആകുന്നു ക്ലാസ്സ് പ്രോജക്ടിനായി തയ്യാറാക്കിയ ഈ പദ്ധതി എന്ന് കൊച്ചു ശാസ്ത്രജ്ഞനായ മാസ്റ്റർ സബീൽ ബഷീർ പറഞ്ഞു.

യുഎഇയിലെ ഗതാഗത ഉദ്യോഗസ്ഥർ ഈ യന്ത്രത്തിന് സബീൽസ് എന്ന പേര് നൽകാനും തിരുമാനിച്ചിട്ടുണ്ട്. മണ്ഡലം ആക്ടിങ് പ്രസിഡണ്ട് കെ എ ശംസുദ്ധീന്റെ അദ്ധ്യക്ഷതയിൽ നടന്ന ആദരവ് ചടങ് യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി നിസാർ തളങ്കര ഉത്ഘാടനം ചെയ്യുകയും കൊച്ചു ശാസ്ത്രജ്ഞൻ മാസ്റ്റർ സബീൽ ബഷീറിനെ മെമന്റോ നൽകി ആദരിക്കുകയും ചെയ്തു.

ഷാർജ കെ എം സി സി പ്രസിഡണ്ട് അബ്‌ദുൾ ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലിശ്ശേരി, ഷാർജ കെ എം സി സി സെക്രട്ടറി ബഷീർ ഇരിക്കൂർ, തൃശൂർ ജില്ലാ പ്രസിഡണ്ട് ആർ ഓ ബക്കർ, വനിതാ വിങ് പ്രസിഡണ്ട് ഫെബിന ടീച്ചർ, മാസ്റ്റർ സബീലിന്റെ പിതാവ് ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.

യുഎഇ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം കോഡിനേഷൻ പ്രസിഡണ്ട് കെ. എസ് ഷാനവാസ് ആമുഖ പ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ഷമീർ പി സുലൈമാൻ സ്വഗതവും ട്രഷറർ സലാം മൊയ്‌ദു നന്ദിയും പറഞ്ഞു.

സി എസ് ഷിയാസ്, വി ബി സകരിയ്യ, കെ എം അസ്‌ലം കൊടുങ്ങല്ലൂർ, എം എ ഹൈദർ, പി റഹിം അബ്ദുൽ കരീം , സി എസ് ഖലീൽ, പി എസ് സമദ് തുടങ്ങിയവർ നേതൃത്വം നൽകി.

 

kmcc kmcc sharjah
Advertisment