Advertisment

കോവിഡ് പ്രതിസന്ധിക്കിടയിൽ കുട്ടിശാസ്ത്രജ്ഞൻ്റെ കണ്ടുപിടിത്തങ്ങൾ കൗതുകമാകുന്നു

New Update

publive-image

Advertisment

എടത്വ: കിഴക്കേത്തലയ്ക്കൽ മാന്തറയിൽ വർഗീസ് ഐസക്ക് - ജിജി ദമ്പതികളുടെ മകനായ ജോബൻ എം. വറുഗീസ് (12) കോവിഡ് പ്രതിസന്ധിയെ പഴിച്ച് സമയം കളയാൻ ഒരുക്കമല്ലായിരുന്നു. ഓൺലൈൻ പoനത്തിന് ശേഷം കിട്ടുന്ന ഇടവേളകൾ വിജ്ഞാന പ്രദമായ കാര്യങ്ങൾക്ക് വിനയോഗിക്കുകയായിരുന്നു.

മഴയുടെ വരവ് വിളിച്ചറിയിക്കുന്ന റെയിൻ അലാറം, സ്പൈഡർ റോബോട്ട്, ഏമർജൻസി ലൈറ്റ്, സ്പൈഡർ മാൻ വെബ് ഷൂട്ടർ എന്നിവ അവയിൽ ചിലതു മാത്രമാണ്. ബാറ്ററി, സ്വിച്ച്, മോട്ടോർ, വയർ, ഹാർഡ് ബോർഡ്, ഐസ് ക്രീം സ്റ്റിക്ക്, സ്പ്രിംഗ്, കാന്തം, റബ്ബർ ബാൻ്റ്, നൂൽ തുടങ്ങിയവയാണ് നിർമ്മാണ വസ്തുക്കൾ.

കൂടാതെ ഉപയോഗിച്ചു കളഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് കംപ്യൂട്ടർ, സി.സി ടി.വി, വീട് വീട്ടുപരണങ്ങൾ എന്നിവയുടെ നിരവധി മോഡലുകളും ഉണ്ടാക്കിയിട്ടുണ്ട്. കൂടുതൽ പ്രയോജനപ്രദമായ വസ്തുക്കൾ നിർമ്മിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

എടത്വാ ഹോളി ഏയ്ഞ്ചൽസ് സ്കൂളിലെ ഏഴാം ക്ളാസ്സ് വിദ്യാർത്ഥിയായ ജോബന് എൻജിനിയറാകുക എന്നതാണ് ലക്ഷ്യം. പ്രോത്സാഹനം നൽകി കൊണ്ട് വല്ല്യമ്മച്ചി മേരി വർഗീസും ഇളയ അനുജൻ ജോഷനും കൂടെയുണ്ട്. പുസ്തകങ്ങളിൽ നിന്നും ഇൻ്റർനെറ്റിൽ നിന്നും ലഭിക്കുന്ന അറിവുകൾ ഇവ നിർമ്മിക്കാൻ പ്രയോജനപ്പെടുത്തുന്നുണ്ട്.

-ഡോ. ജോണ്‍സണ്‍ വി ഇടിക്കുള

edathuva news
Advertisment