Advertisment

എന്ത് ചോദിച്ചാലും വിരാട് കോഹ്ലി; പ്രായമാകട്ടെ 24 മാസവും!

New Update

എന്ത് ചോദിച്ചാലും വിരാട് കോഹ്ലി; പ്രായമാകട്ടെ 24 മാസവും!

Advertisment

ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള കായിക താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. അങ്ങനെയൊരു കോഹ്ലി ആരാധകനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത്.

അറിയപ്പെടുന്ന കോഹ്ലി ആരാധകരില്‍ ഏറ്റവും ചെറിയ ആളാണ്‌ ഈ രണ്ട് വയസുകാരന്‍.  കുട്ടി ആരാധകന്‍റെ രസകരമായ വീഡിയോയാണ് ട്വിറ്ററില്‍ ഇപ്പോള്‍ തരംഗമായി മാറിയിരിക്കുന്നത്.

വെറും 24 മാസം മാത്രം പ്രായമുള്ള കുഞ്ഞ് സംസാരിച്ച് തുടങ്ങുന്നതെയുള്ളൂ. എന്ത് ചോദിച്ചാലും ഈ കുഞ്ഞ് മിടുക്കന്‍റെ കയ്യില്‍ ഉത്തരമുണ്ട്. പക്ഷേ, എല്ലാത്തിനും ഉത്തരം ഒരു പേര് മാത്രം, വിരാട് കോഹ്ലി. ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്ററും, ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണവും ഇഷ്ടപ്പെട്ട നിറവുമെല്ലാം വിരാട് കോഹ്ലി തന്നെ.
Advertisment