Advertisment

രാത്രി യാത്ര ചെയ്യുന്നവരെ ഭീഷണിപ്പെടുത്തി പണവും ആഭരണവും തട്ടിയെടുക്കുന്നു; അന്തര്‍ജില്ലാ കവര്‍ച്ചാ സംഘത്തിന്റെ തലവനായ യുവാവും കാമുകിയും പിടിയില്‍

New Update

publive-image

കൊച്ചി: രാത്രി യാത്ര ചെയ്യുന്നവരെ ഭീഷണിപ്പെടുത്തി പണവും ആഭരണവും തട്ടിയെടുക്കുന്ന അന്തര്‍ജില്ലാ കവര്‍ച്ച സംഘത്തിന്റെ തലവനായ യുവാവും കാമുകിയും പിടിയില്‍. ആലപ്പുഴ എടത്വ സ്വദേശി വി. വിനീത്(22) ആലപ്പുഴ അവുലുകുന്ന് സ്വദേശി ഷിൻസി(19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിൽ ഉൾപ്പെട്ട മൂന്ന് പേരെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു.

രാത്രി യാത്രചെയ്യുന്നവരെ തടഞ്ഞുനിർത്തി കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും മൊബൈൽ ഫോണും ലാപ്ടോപ്പുകളും തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി. എറണാകുളം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വിവിധ കവർച്ചാക്കേസുകളിൽ ഇരുവരും പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

Advertisment