Advertisment

മാംസം കയറ്റി വന്ന പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം; യുവാവിനെ ചുറ്റികയ്ക്കും മറ്റും അതിക്രൂരമായി മര്‍ദ്ദിച്ചു; കണ്‍മുന്നില്‍ നടന്ന അതിക്രമം നോക്കിനിന്ന് പൊലീസും!

New Update

ഗുരുഗ്രാം: ഗുരുഗ്രാമില്‍ പശു മാംസം കടത്തിയെന്ന് ആരോപിച്ച് പൊലീസുകാരുടെ കണ്‍മുന്‍പില്‍ യുവാവിന് ക്രൂര മര്‍ദനം. മാംസം കയറ്റി വന്ന പിക്കപ്പ് വാനിലെ ഡ്രൈവറായ ലുഖ്മാന്‍ എന്ന യുവാവിനെയാണ് ചുറ്റികയ്ക്കും മറ്റും തല്ലിച്ചതച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Advertisment

publive-image

എട്ട് കിലോമീറ്ററോളം ലുഖ്മാന്‍ ഓടിച്ച വാഹനത്തെ പിന്തുടര്‍ന്നായിരുന്നു ആക്രമണം. വാഹനത്തില്‍ നിന്ന് പിടിച്ചെടുത്ത മാംസം പശുവിന്റേതാണോ എന്ന് പരിശോധിക്കുന്നതിനായി അയച്ചു.

എന്നാല്‍ യുവാവിനെ മര്‍ദിച്ച പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറായിട്ടില്ല. വീഡിയോയില്‍ മര്‍ദിക്കുന്നവരുടെ മുഖം വ്യക്തമാണെങ്കിലും തിരിച്ചറിയാനാവാത്ത ഏതാനും പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

murder attack cow meat
Advertisment