Advertisment

കോവിഡ് ബാധിച്ച് മരിച്ച ആളുടെ സംസ്കാരം നടത്തി: കർമ്മനിരതരായി വീണ്ടും യൂത്ത് കോൺഗ്രസ് പ്രവർത്തകർ

New Update

publive-image

Advertisment

എടത്വ: കോവിഡ് ബാധിച്ച് മരണമടഞ്ഞവരെ സംസ്ക്കരിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാതൃകയാകുന്നു.

ഇന്ന് 12 മണിക്ക് മരണമടഞ്ഞ എടത്വ ഏഴാം വാർഡ് വാതപ്പള്ളിൽ അലക്സാണ്ടർ തോമസിൻ്റെ (കൊച്ചുകുഞ്ഞു-85) സംസ്ക്കാരം ആണ് 2 മണിക്കൂറിനുള്ളിൽ ആനപ്രമ്പാൽ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ കോവിഡ്‌ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് യൂത്ത്കോൺഗ്രസ് പ്രവര്‍ത്തകർ നടത്തിയത്.

ഭാര്യ: അടൂർ നിലമേൽ ചരിവുതുണ്ടിയിൽ പരേതയായ ഏലിയാമ്മ. മക്കൾ: എബി, സാബു. മരുമക്കൾ: ഷൈനി, റീന.

യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡൻറ് ടിജിൻ ജോസഫ്, ജസ്റ്റിൻ മാളിയേക്കൽ, മണ്‌ഡലം പ്രസിസൻ്റ് നിബിൻ തോമസ്, കൊച്ചുമോൻ വാഴപ്പറമ്പിൽ, അപ്പു ഉലക്കപ്പാടിൽ, ജം മാമ്മുട്ടിൽ എന്നിവര്‍ നേതൃത്വം നല്കി.

publive-image

ഇതിനോടകം 7 മൃതദേഹങ്ങൾ കോവിഡ് കാലത്ത് സംസ്ക്കരിക്കുന്നതിന് നേതൃത്വം നല്കിയതായി പൊതുപ്രവർത്തകനായ ടിജിൻ ജോസഫ് പറഞ്ഞു.

ജീവനെ പോലും തൃണവത്ഗണിച്ചു കൊണ്ട് മാതൃകപരമായ സേവന പ്രവർത്തനങ്ങൾ നടത്തുന്ന വിവിധ രാഷ്ട്രീയ യുവജന സംഘടന മുന്നണി പോരാളികളെ സൗഹൃദ വേദി ചെയർമാൻ ഡോ: ജോൺസൺ വി. ഇടിക്കുള അഭിനന്ദിച്ചു.

alappuzha news
Advertisment