Advertisment

ജയസാധ്യത നോക്കിയിരുന്നെങ്കില്‍ അവരെ സ്ഥാനാര്‍ത്ഥിയാക്കില്ല'; യോഗ്യതയുള്ള ധാരാളം പേര്‍ ഉണ്ടായിട്ടും ഷാനിമോള്‍ക്ക് വീണ്ടും അവസരം നല്‍കിയത് ശരിയായില്ലെന്ന് ഗീതാ അശോകന്‍

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

അരൂര്‍ : അരൂരില്‍ ഷാനിമോള്‍ ഉസ്മാനെതിരെ മത്സരത്തിന് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് രംഗത്ത്. അരൂരില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഗീതാ അശോകന്‍ വ്യക്തമാക്കി. യുവജനങ്ങളെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് മത്സരിക്കുന്നത്. യോഗ്യതയുള്ള ധാരാളം പേര്‍ ഉണ്ടായിട്ടും ഷാനിമോള്‍ക്ക് വീണ്ടും അവസരം നല്‍കിയത് ശരിയായില്ലെന്നും ഗീതാ അശോകന്‍ വ്യക്തമാക്കി.

Advertisment

publive-image

എല്ലാവരുടെയും പിന്തുണയോടെയല്ല ഷാനിമോളെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും പ്രത്യേകം നേതൃത്തിന്റെ പിന്തുണയോടു കൂടി മാത്രമാണ് ഷാനിമോളെ സ്ഥാനാര്‍ത്ഥിയാക്കിയെന്നും അവര്‍ പറഞ്ഞു.

പലതവണ തോല്‍വികള്‍ സംഭവിച്ച വ്യക്തിയെന്ന നിലയില്‍ ജയസാധ്യത നോക്കിയിരുന്നെങ്കില്‍ ഷാനിമോളം സ്ഥാനാര്‍ത്ഥിയാക്കില്ലായിരുന്നുവെന്നും ഗീത പറഞ്ഞു. യുവജനങ്ങളെ ഒഴിവാക്കി ഷാനിമോളെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് താന്‍ മത്സരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Advertisment