Advertisment

യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ തോട്ടടി കടവിൽ മനുഷ്യ പാലം തീർത്തു

New Update

നിരണം: പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും, ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തോട്ടടി കടവിൽ പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ നിരണം മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ തോട്ടടി ജംഗ്ഷനിൽ മനുഷ്യപ്പാലവും ജനകീയ പ്രതിഷേധവും സംഘടിപ്പിച്ചു.

Advertisment

publive-image

പ്രസ്തുത സമ്മേളനം കെപിസിസി നിർവാഹ സമതിഅംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉത്ഘാടനം ചെയ്തു. അജോയ് കടപ്പിലാരിൽ അധ്യക്ഷ വഹിച്ചു. നിരണം പഞ്ചായത്ത്‌ അംഗങ്ങളായ പി എൻ ബാലകൃഷ്ണൻ, അലക്സ്‌ ജോൺ പുത്തുപ്പള്ളി, തലവടി പഞ്ചായത്ത്‌ അംഗം പി കെ വർഗീസ്, കടപ്ര പഞ്ചായത്ത്‌ അംഗം വി കെ മധു, വി ടി പ്രസാദ്, ജോൺ വലയിൽ, ബെന്നി സ്കറിയ, പി എം സ്‌ക്കറിയ, മാത്യു പീറ്റർ, ഷിജു തോമസ്, റെജി മടയിൽ, ജോബി ഡാനിയേൽ, മനു മാത്യു, ലിജു ജോർജ്, ലൈജോ ജോൺ, രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

പുതിയ പാലം ആവശ്യപെട്ടു കൊണ്ട് മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, എം.പി, എം.എൽ.എ എന്നിവർക്ക് സമർപ്പിക്കുന്നതിന് തയാറാക്കിയ ഭീമ ഹർജിയിന്മേലുള്ള ഒപ്പ്ശേഖരണ ഉത്ഘാടനം ഹ്യൂമൻ റൈറ്സ്‌ പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ്‌ ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ.ജോൺസൻ വി ഇടിക്കുള നിർവഹിച്ചു.

തോട്ടടി കടവിൽ നിലവിലുള്ള വീതി കുറഞ്ഞ പാലത്തിന്റെ കൈവരികൾ തകർന്നും തൂണുകൾ ദ്രവിച്ചും അപകടാവസ്ഥയിൽ ആണ്.സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ ആശ്രയിക്കുന്ന ഈ പാലത്തിന്റെ ദുരവസ്ഥ പലതവണ അധികാരികളോട് അറിയിച്ചിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ല.

നിരണം, തലവടി നിവാസികളുടെ നിരന്തരമായ ആവശ്യമാണ് തോട്ടടി പാലം പൊളിച്ചു പണിയുകയെന്നത്. അപകടവസ്ഥയിൽ ഉള്ള പാലത്തിലുടെ ഓട്ടോറിക്ഷകൾ പോലും കഷ്ടിച്ചാണ് പോകുന്നത്. നിരണം പഞ്ചായത്തിനേയും തലവടി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെ ദിവസവും നൂറുക്കണക്കിന് വിദ്യാർത്ഥികൾ, ജോലിക്കാർ, മറ്റ് ആവിശ്യത്തിന് പോകുന്നവരും യാത്ര ചെയ്യുന്നതാണ്.

നിരണത്ത് നിന്ന് എടത്വ പള്ളി, കോളേജ്,വിവിധ സ്കൂളുകൾ, അമ്പലപ്പുഴ ക്ഷേത്രം, ചക്കുളത്തുകാവ് ദേവി ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാർഗം കൂടിയാണ് ഈ പാലം. അതുപോലെ തന്നെ തലവടി പഞ്ചായത്തിലുള്ളവർക്ക്, കടപ്ര-തിരുവല്ല വിവിധ ഭാഗങ്ങളിൽ ഉള്ള ആശുപത്രികൾ, നിരണം പള്ളി, മാർത്തോമാ പള്ളി, ബിലീവേഴ്‌സ് ഈസ്റ്റേൺ പള്ളി, മലങ്കര കാത്തോലിക്ക പള്ളി, പനയന്നൂർ കാവ് ദേവി ക്ഷേത്രം, പമ്പ കോളേജ്, മാർത്തോമാ കോളേജ്, വിവിധ സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് എളുപ്പമെത്തുവാൻ ഈ പാലം സഹായകരമാണ്.

നിരണത്ത് നിന്ന് ആലപ്പുഴ, അമ്പലപ്പുഴ, തകഴി, എടത്വ എന്നിവിടങ്ങളിലേക്കും, തലവടിയിൽ നിന്നും തിരുവല്ല, മാവേലിക്കര, ചെങ്ങുന്നൂർ ഭാഗങ്ങളിലേക്കുള്ള എളുപ്പമാർഗം കൂടിയാണ് ഈ പാലം.

ഈ പാലത്തിന്റെ കാര്യത്തിൽ അടിയന്തരമായി നടപടിയെടുത്ത് പുതിയ ഒരു പാലം എന്ന നാട്ടുകാരുടെ ആവശ്യം നടപ്പിലാക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ ആവശ്യപെട്ടു.

youth congress
Advertisment