Advertisment

ലോക്ക്ഡൗണിനിടെ പുറത്തിറങ്ങിയപ്പോൾ പൊലീസിനെ കണ്ട് ഭയന്നോടി: യുവാവ് കല്ലില്‍ തട്ടി വീണ് തലയിടിച്ച്‌ മരിച്ചു

New Update

കോഴിക്കോട്: ലോക്ക്ഡൗണിനിടെ പുറത്തിറങ്ങിയ യുവാവ് പൊലീസിനെ കണ്ട് ഭയന്നോടിയപ്പോള്‍ കല്ലില്‍ തലയിടിച്ച്‌ മരിച്ചു. മലപ്പുറം തിരൂര്‍ കട്ടച്ചിറ സ്വദേശി സുരേഷാണ് മരിച്ചത്.

Advertisment

publive-image

വൈകീട്ടാണ് സംഭവം. റോഡരികില്‍ ആളുകള്‍ കൂട്ടമായി നില്‍ക്കുകയായിരുന്നു. ആളുകളോട് കൂട്ടംകുടി നില്‍ക്കരുതെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചിരുന്നു. കുറച്ചുകഴിഞ്ഞ് പൊലീസ് വീണ്ടും അതുവഴി വന്നപ്പോള്‍ ഈ ആളുകള്‍ ചിതറി ഓടുകയായിരുന്നു. ചിതറി ഓടിയ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സുരേഷ് ഉള്‍പ്പെടെ രണ്ടുപേരെ കിട്ടിയില്ല.

പിന്നീട് ഇദ്ദേഹത്തെ തെരഞ്ഞപ്പോള്‍ റോഡരികില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി

Advertisment