Advertisment

തൊടുപുഴയാറ്റില്‍ ഒഴുക്കില്‍ പെട്ട യുവാവിന് ദാരുണാന്ത്യം

New Update

publive-image

തൊടുപുഴ: കൂട്ടുകാര്‍ക്കൊപ്പം തൊടുപുഴയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കെഎന്‍എം തൊടുപുഴ മണ്ഡലം പ്രസിഡന്റായ തൊടുപുഴ കുമ്പംകല്ല് അറയ്ക്കപ്പറമ്പില്‍ സക്കീറിന്റെ മകന്‍ മഹസന്‍ സക്കീര്‍ (23) ആണ് മരിച്ചത്.

കാഞ്ഞിരമറ്റം കടവില്‍ ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ചേര്‍ന്ന് യുവാവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സൈക്കോളജി ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു മഹസന്‍.

Advertisment