Advertisment

യൂത്ത് ഇന്ത്യ സൂപ്പർ കപ്പ് 19- ന് നാളെ കാലശ 'കൊട്ട്

author-image
admin
Updated On
New Update

റിയാദ് :ജരീർ മെഡിക്കൽസ് സെന്റർ വിന്നേയ്സ് ട്രോഫിക്കും ഫോക്കസ് ലൈൻ ഷിപ്പിംഗ് റണ്ണേയ്സ് ട്രോഫിക്കും വേണ്ടി റിയാദ് യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന യൂത്ത് ഇന്ത്യ സൂപ്പർ കപ്പ് 19- സീസൺ 2 ഒക്ടോബർ 18 ന് വെള്ളി സമാപനം കുറിക്കും.

Advertisment

publive-image

റിയാദിലെ റിഫയുമായി സഹകരിച്ചു നടത്തുന്ന ടൂർണമെന്റിൽ 16 പ്രമുഖ ടീമുകൾ അണിനിരക്കുന്നുണ്ട്. പ്രാഥമിക മത്സരങ്ങൾ ഉൾപ്പെടെ നടന്ന യൂത്ത് ഇന്ത്യ ഫുട്ബാൾ മേളക്ക് നേരത്തെ പ്രൗഢ്വാജല തുടക്കമാണ് കുറിച്ചത്. ടൈറ്റിൽ സ്പോൺസറായ ജരീർ മെഡിക്കൽ സെന്റർ പ്രതിനിധി ഫാഹിദ് നീലാഞ്ചേരി

ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു .

publive-image

യൂത്ത് ഇന്ത്യ പ്രസിഡന്റ് തൗഫീഖ് റഹ്മാൻ, മറ്റു സ്പോൺസർ മാരായ ഫോക്കസ് ലൈൻ ഷിപ്പിംഗ് കമ്പനി പ്രതിനിധി നിസാം, വെസ്റ്റേൺ യൂണിയൻ മണി ട്രാൻസ്ഫർ പ്രതിനിധി മുസ്തഫ കവ്വായ്, അമീൻ - ഏഷ്യൻമാർക്കറ്റ്, ബാസിം - പവർ ജിം, സലീം-ഫൗരി മണി ട്രാൻസ്ഫർ, അർനോൾഡ് - ബർഗർ കിംങ്ങ്, അസ്ഹർ  പുള്ളിയിൽ, ലത്തീഫ് പി.പി, താജുദ്ധീൻ ഓമശ്ശേരി. റിഫ പ്രതിനിധികളായ സൈഫു കരുളായി,ബാബു കുട്ടൻ, ബഷീർ കാരന്തൂർ,ബാബു മഞ്ചേരി, നൗഷാദ് ചക്കാല എന്നിവർ പങ്കെടുത്തു.

publive-image

ഐ എഫ് എഫ്സി, സുലൈ എഫ് സി, ഫിനിക്ക്സ് ലാന്റേൺ എഫ് സി, സനാഇയ്യ പ്രവാസി എഫ് സി, ഫോക്കസ് ലൈൻ, ബ്ലാസ്റ്റേയ്സ് വാഴക്കാട്,യു എഫ് സി, ഖുത്വാഫ് ട്രേഡിംങ് അസീസിയ സോക്കർ എന്നീ ടീമുകളാണ് ക്വാർട്ടറിൽ പ്രവേശി ച്ചത്.

publive-image

പ്രാഥമിക മത്സരങ്ങളിലെ മികച്ച താരങ്ങൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ക്വാർട്ടർ, സെമീ ഫൈനൽ, ഫൈനൽ എന്നീ മത്സരങ്ങളാണ് 18 ന് അൽകർജിലെ അസ്ക്കാൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്നത്.

കളിയുടെ ഇടവേളകളിൽ ഗ്രൗണ്ടിൽ വ്യത്യസ്തമായ കലാപരി പാടികൾ, കൂടാതെ ഫൈനൽ മത്സരത്തിനു മുൻപ് റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനും ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനും തമ്മിൽ സൗഹൃദ മത്സരം അരങ്ങേറുന്നതാണ്. സ്ത്രീകൾക്ക് മത്സരങ്ങൾ വീക്ഷിക്കാൻ പ്രത്യേക സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണെന്ന് ടൂർണ്ണമെന്റ് മാനേജർ അബ്ദുൽ കരീം പയ്യനാട് കൺവീനർ നബീൽ പായൂർ, എന്നിവർ അറിയിച്ചു.

Advertisment