Advertisment

കുവൈറ്റില്‍ യുവാക്കള്‍ക്ക് മികച്ച തൊഴില്‍ അവസരങ്ങളുമായി യൂത്ത് ഇന്ത്യ ജോബ്‌ഫെയര്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ യുവാക്കള്‍ക്ക് മികച്ച തൊഴില്‍ അവസരങ്ങളുമായി സംഘടിപ്പിച്ച യൂത്ത് ഇന്ത്യ ജോബ്‌ഫെയര്‍ 2019ന് സമാപനമായി. രാജ്യത്ത് സ്വദേശി വത്ക്കരണം ശക്തമാക്കിയിരിക്കുന്ന അവസരത്തില്‍ തന്നെയാണ് യുവാക്കള്‍ക്ക് മികച്ച അവസരങ്ങളുമായി യൂത്ത് ഇന്ത്യ ജോബ്‌ഫെയര്‍ സംഘടിപ്പിച്ചത്.

Advertisment

publive-image

വിവിധ കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇന്റര്‍വ്യൂകളില്‍ ആയിരക്കണക്കിന് യുവാക്കളാണ് പങ്കെടുത്തത്. യൂത്ത് ഇന്ത്യ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടായിരത്തോളം യുവാക്കളില്‍ നിന്നാണ് ആയിരത്തോളം പേര്‍ക്ക് ഇന്റര്‍ വ്യൂകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.

publive-image

കുവൈറ്റിലെ മംഗഫിലുള്ള നജാത്ത് സ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. നിരവധി യുവാക്കള്‍ക്ക് നിലവിലുള്ള ജോലിയില്‍ നിന്ന് കൂടുതല്‍ മികച്ച തൊഴിലിലേക്ക് മാറാനും നൂറുകണക്കിന് പേര്‍ക്ക് പുതിയ ജോലി കണ്ടെത്താനും ജോബ്‌ഫെയര്‍ സഹായകമായി.

publive-image

കെ.ഡി.ഡി, ഫവാസ്, മലബാർ ഗേള്‍ഡ്‌, ഗോ സിറ്റി, സിറ്റി ബസ്, ടാലൻറ്​ ഹണ്ട്, ഗ്ലോബല്‍ എച്ച്.ആർ സെലൂഷന്‍സ്, റെഡ് ടാഗ്, ആൻറല്‍ തുടങ്ങിയ കമ്പനികളുടെ പ്രധിനിധികൾ ഉദ്യോഗാർഥികളെ നേരിട്ട്​ ഇൻറവ്യൂ നടത്തി. രാവിലെ 8.30ന്​ ആരംഭിച്ച ജോബ്‌ഫെയർ വൈകീട്ട് ആറുമണി വരെ നീണ്ടു.

publive-image

സി.വി ക്ലിനിക്, കരിയർ ഗൈഡന്‍സ്, മോക്​ ഇൻറർവ്യൂ, കരിയറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള സെമിനാർ എന്നിവ നടന്നു.

publive-image

യൂത്ത് ഇന്ത്യ കരിയര്‍ കണ്‍വീനര്‍ നിയാസ്, പ്രസിഡൻറ്​ മഹനാസ്മുസ്തഫ, ജനറൽ സെക്രട്ടറി ഷഫീര്‍ അബൂബക്കര്‍, റിശ്ദിൻ അമീര്‍, റഫീക്ക് ബാബു, അംജദ്, ഷാഫി കോയമ്മ, ഹാറൂണ്‍, ഫഹീം, ശിഹാബുദ്ദീന്‍, സനോജ്, ഹസീബ്, ഹാഫിസ്, സലീജ്, നിഹാദ്, ഉസാമ, ഖലീല്‍, സിജില്‍, ജഫീര്‍, ഫവാസ് എന്നിവര്‍ ജോബ്‌ഫയറിന്​ നേതൃത്വം നല്‍കി.

publive-image

publive-image

publive-image

publive-image

kuwait
Advertisment