Advertisment

വിശാസി സമൂഹത്തെ നിയമം ലംഘിക്കാൻ നിർബന്ധിക്കരുത് : ലീഗ് നേതാക്കൾ

New Update

publive-image

Advertisment

വടക്കേക്കാട്: ഗവർമെന്റ് പ്രഖ്യാപിച്ച ലോക്‌ഡൗൺ ഇളവുകളിൽ വിവേചനപരമായ രീതിയിൽ പ്രവർത്തിക്കുകയും വിശ്വാസിസമൂഹത്തെ അവഗണിക്കുകയും ചെയ്ത നടപടിക്കെതിരെയും, നിയന്ത്രണ വിധേയമായി അനുഷ്ഠാന കർമ്മങ്ങൾക്ക് ആരാധനാലയങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുതന്നെ അനുമതി നൽകിയില്ലങ്കിൽ നിയമം ലംഘിക്കാൻ വിശ്വാസി സമൂഹം തയ്യാറാകേണ്ടി വരുന്ന അവസ്ഥ സംജാതമാക്കരുതെന്ന് യൂത്ത് ലീഗ് വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് മുസ്തഫ വൈലത്തൂരും, കുവൈറ്റ് കെഎംസിസി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അബ്ദുൽ റഹ്‌മാൻ അമ്പലായിയും പറഞ്ഞു.

publive-image

സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ അഹ്വാന മനുസരിച്ച് വടക്കേക്കാട് പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേത്യത്വത്തിൽ വൈലത്തൂരിലും, നായരങ്ങാടിയിലും നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു നേതാക്കൾ.

നൌഷാദ് വൈലത്തൂരിലും, നിയാസ് കല്ലിങ്ങൽ നായരങ്ങാടിയിലും അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ സംഗമത്തിൽ ശറഫുദ്ധീൻ,ഫയാസ് കമാൽ,അനസ്,ഇബ്രാഹിം,എന്നിവർ പങ്കെടത്തു.

thrissur news
Advertisment