Advertisment

മലപ്പുറത്ത് ആൾക്കൂട്ട മർദ്ദനത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവം: ആന്തരിക അവയവങ്ങൾക്ക് പരുക്കുകളില്ല: മരണകാരണം വിഷം ഉള്ളിൽച്ചെന്ന്: പുറത്ത് മർദനമേറ്റതിന്റെ പരുക്കുകൾ: പോസ്റ്റ്‍‍‍മോര്‍ട്ടം റിപ്പോർട്ട് ഇങ്ങനെ

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

കോട്ടക്കൽ: പ്രണയിച്ചതിന്‍റെ പേരിൽ മലപ്പുറത്ത് ആൾക്കൂട്ട മർദ്ദനത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മരണകാരണം വിഷം ഉള്ളില്‍ ചെന്നെന്ന് പോസ്റ്റ്‍‍‍മോര്‍ട്ടം റിപ്പോര്‍ട്ട്.

Advertisment

publive-image

ആൾക്കൂട്ട ആക്രമണത്തിൽ മനംനൊന്ത് ജീവനൊടുക്കിയ പുതുപ്പറമ്പ് പൊറ്റയിൽ ഹൈദർ അലിയുടെ മകൻ ശാഹിർ (22)ന്റെ പോസ്റ്റ്‍‍‍മോര്‍ട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്. ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് മരണ കാരണം പോലീസ് വ്യക്തമാക്കിയത്.

പെൺകുട്ടിയുമായുള്ള പ്രണയത്തെ തുടർന്ന് ഒരു സംഘം യുവാവിനെ മർദിച്ചിരുന്നു. ഇതിൽ മനംനൊന്ത യുവാവ് വിഷം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ആന്തരിക അവയവങ്ങൾക്ക് പരുക്കുകളില്ലെന്നും വിഷം അകത്ത് ചെന്നതാണ് മരണത്തിനിടയാക്കിയതെന്നും പോസ്റ്റ്‍‍‍മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. പുറത്ത് മർദനമേറ്റതിന്റെ പരുക്കുകളുണ്ട്.

 

Advertisment