Advertisment

യൂട്യൂബ് മ്യൂസിക് ആപ്; ആദ്യ മൂന്നു മാസം ഫ്രീ സര്‍വ്വീസ്

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

യുട്യൂബ് മ്യൂസിക് ആപ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഉപബോക്താക്കല്‍ക്ക് യുട്യൂബ് മ്യൂസിക്കിന്റെ ബേസിക് ആപ് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം. ആദ്യ മൂന്നു മാസത്തേക്ക് പ്രീമിയം സര്‍വീസ് ഫ്രീയായി ഉപയോഗിക്കാം. പരസ്യമില്ലാതെ വിഡിയോ കാണാമെന്നതും ഡൗണ്‍ലോഡ് ചെയ്യാമെന്നതുമാണ് മ്യൂസിക് ആപ്പിന്റെ പ്രത്യേകത.

അമേരിക്ക, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, മെക്‌സിക്കോ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളില്‍ കഴിഞ്ഞ മെയില്‍ യൂട്യൂബ് മ്യൂസിക് ആപ്പ് അവതരിപ്പിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് പ്രിയഗാനങ്ങള്‍ വളരെ എളുപ്പം തെരഞ്ഞ് കണ്ടെത്താനുള്ള സ്മാര്‍ട് സേര്‍ച്ചിംഗ് സംവിധാനവും ആപ്പില്‍ തയ്യാറാക്കിയിട്ടുണ്ട്. സ്വീഡിഷ് സ്ട്രീമിങ് ആപ്പിന് ലഭിച്ച സ്വീകാര്യത യൂട്യൂബ് മ്യൂസിക് ആപ്പിനും ലഭിക്കുമെന്നാണ് യൂട്യൂബ് പ്രതീക്ഷിക്കുന്നത്.

Advertisment