യൂട്യൂബ് മ്യൂസിക് ആപ്പ് ഇനി മുതല്‍ ഇന്ത്യയിലും

ടെക് ഡസ്ക്
Wednesday, March 13, 2019

യൂട്യൂബിന്റെ പുതിയ മ്യൂസിക് സ്ട്രീമിങ് സേവനമായ യൂട്യൂബ് മ്യൂസിക് ആപ്പ് ഇനി മുതല്‍ ഇന്ത്യയിലും. പാട്ടുകള്‍ ആസ്വദിക്കുന്നതിനായി ഗൂഗിളിന്റെ സഹായത്തോടെയാണ് യൂട്യൂബ് മ്യൂസിക് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പാട്ടുകള്‍ കേള്‍ക്കുന്നതിനും വീഡിയോ കാണുന്നതിനും യൂട്യൂബ് മ്യൂസിക് ആപ്പ് സേവനം ഒരുക്കുന്നുണ്ട്.

സൗജന്യ സേവനമാണ് യൂട്യൂബ് മുന്നോട്ട് വെയ്ക്കുന്നതെങ്കിലും സബ്‌സ്‌ക്രൈബ് ചെയ്യാതുള്ള ഉപയോഗം ഗുണകരമാവില്ല. ആപ്ലിക്കേഷന്‍ സബ്‌സ്‌ക്രൈബ് ചെയ്യാത്ത പക്ഷം പാട്ടുകള്‍ പശ്ചാത്തലത്തില്‍ പ്ലേ ചെയ്യാനുള്ള സൗകര്യം ലഭിക്കുകയില്ലെന്നു മാത്രമല്ല, പാട്ടുകള്‍ക്കിടയിലുള്ള പരസ്യം ഒഴിവാക്കുന്നതിനായും സബ്‌സ്‌ക്രിപ്ഷന്‍ അനിവാര്യമാണ്. പ്രതിമാസം 99 രൂപയും യൂട്യൂബ് മ്യൂസികിന്റെ പ്രീമിയം സബ്സ്‌ക്രിപ്ഷന് പ്രതിമാസം 149 രൂപയുമാണ് വില.

ഗൂഗിള്‍ പ്ലേ മ്യൂസിക് വരിക്കാരാണെങ്കില്‍ യൂട്യൂബ് പ്രീമിയം സബ്സ്‌ക്രിഷന്‍ ഓട്ടോമാറ്റിക് ആയി ലഭ്യമാവും. നൂറ് പാട്ടുകള്‍ വരെ ഓഫ്ലൈന്‍ ആയി ഡൗണ്‍ലോഡ് ചെയ്തുവെക്കാനുള്ള സൗകര്യവും യൂട്യൂബ് മ്യൂസിക്കിലുണ്ട്.

×