Advertisment

"യുക്മ യൂത്ത് അക്കാദമി" അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update

കഴിഞ്ഞ അദ്ധ്യായന വർഷം ജി സി എസ് ഇ, എ-ലെവൽ എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് യുവജന ദിനാഘോഷങ്ങളോടനുബന്ധിച്ച് അവാർഡുകൾ നൽകി യുക്മ ആദരിക്കുന്നതാണ്. ഏതൊരു യു കെ മലയാളിക്കും ഈ അവാർഡുകൾക്ക് അപേക്ഷിക്കാവുന്നതാണ്.

ഇതിനായി ഉന്നതമായ മാർക്കുകൾ നേടിയ വിദ്യാർത്ഥികളോ രക്ഷിതാക്കളോ uukmayouth10@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് 2019 ലെ മാർക്ക് ലിസ്റ്റിന്റെ കോപ്പികൾ അയക്കേണ്ടതാണ്.

GCSE, A-Level അവാർഡുകൾക്ക് അപേക്ഷിക്കുന്നവരിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി മുൻനിരയിൽ എത്തുന്ന പത്ത് വിദ്യാർത്ഥികൾക്ക് വീതമാണ് പുരസ്‌ക്കാരങ്ങൾ നൽകുന്നത്. അപേക്ഷയോടൊപ്പം അഡ്രസ്സും മൊബൈൽ ഫോൺ നമ്പറും ഉൾപ്പെടുത്തേണ്ടതാണ്. നവംബർ 15 വെള്ളിയാഴ്ചയാണ് അപേക്ഷകൾ അയക്കേണ്ടുന്ന അവസാന തീയതി.

yukma award
Advertisment