Advertisment

യു.എ.ഇ.യുടെ ആദ്യ ഗോൾഡ് കാർഡിന് എം.എ. യൂസഫലി അർഹനായി

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ് : യു.എ.ഇ.യുടെ ആദ്യ ഗോൾഡ് കാർഡിന് പ്രവാസിമലയാളി വ്യവസായി എം.എ. യൂസഫലി അർഹനായി. വൻകിട നിക്ഷേപകർക്കും മികച്ച പ്രതിഭകൾക്കും നൽകുന്ന ആജീവനാന്ത താമസരേഖയാണ് ഗോൾഡ് കാർഡ്.

Advertisment

publive-image

യു.എ.ഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അധികൃതരാണ് ആദ്യ ഗോൾഡ് കാർഡ് ലുലു ഗ്രൂപ്പ് ചെയർമാന് നൽകിയ കാര്യം തിങ്കളാഴ്ച വെളിപ്പെടുത്തിയത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് െറസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് എക്സിക്യുട്ടീവ് ഡയറക്ടർ ബ്രിഗേഡിയർ സയീദ് സാലിം അൽ ഷംസിയാണ് ഗോൾഡ് കാർഡ് യൂസഫലിക്ക് കൈമാറിയത്.

വൻകിട നിക്ഷേപകരെയും മികച്ച പ്രതിഭകളെയും പ്രൊഫഷണലുകളെയും രാജ്യത്തേക്ക് ആകർഷിക്കാനാണ്‌ യു.എ.ഇ. സർക്കാർ ഗോൾഡ് കാർഡ് പ്രഖ്യാപിച്ചത്. ആദ്യഘട്ടമായി 6800 വിദേശികൾക്കാണ് കാർഡ് അനുവദിച്ചിരിക്കുന്നത്.

Advertisment