Advertisment

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഓൾ റൗണ്ടർ യൂസഫ് പഠാൻ

New Update

publive-image

Advertisment

ന്യൂഡൽഹി: ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഓള്‍റൗണ്ടര്‍ യൂസഫ് പഠാൻ‌. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നതായി 38 കാരനായ താരം അറിയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി 57 ഏകദിനങ്ങളും 22 ടി-20 താരം കളിച്ചിട്ടുണ്ട്. ഇന്ത്യ ലോകകപ്പ് നേടിയ 2007 ലോക ടി-20യിലും 2011 വേൾഡ് കപ്പ് ടീമിലും അംഗമായിരുന്നു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം രണ്ടു തവണവും രാജസ്ഥാൻ റോയൽസിനൊപ്പം ഒരിക്കലും ഇന്ത്യൻ പ്രീമിയർ ലീഗ് കപ്പുയർത്തി. മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാന്റെ സഹോദരനാണ്. 2007 ലാണ് താരം രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്.

‘ആദ്യമായി ഇന്ത്യയക്ക് വേണ്ടി ജേഴ്‌സിയണിഞ്ഞ ദിവസം എനിക്കിപ്പോഴും ഓർമയുണ്ട്. എന്റെ ബാല്യം മുതൽ ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയായിരുന്നു എന്റെ ജീവിതം. ഞാൻ ആഭ്യന്ത ക്രിക്കറ്റിലും, അന്താരാഷ്ട്ര ക്രിക്കറ്റിലും, ഐപിഎല്ലിലും കളിച്ചു.

പക്ഷേ ഇന്നത്തെ സഹചര്യം അൽപം വ്യത്യസ്തമാണ്. ഇന്ന് ലോകകപ്പോ, ഐപിഎൽ ഫൈനലോ ഇല്ല. അതുകൊണ്ട് ജീവിതത്തിലെ ഈ ഇന്നിംഗ്‌സിന് ഫുൾസ്റ്റോപ്പ് ഇടാൻ സമയമായി. എല്ലാ തരം കളികളിൽ നിന്നും വിരമിക്കുന്നതായി ഞാൻ പ്രഖ്യാപിക്കുന്നു.’- യൂസുഫ് പഠാൻ കുറിപ്പിൽ പറഞ്ഞതിങ്ങനെ.

ഇന്ത്യയ്‌ക്കായി രണ്ട് ലോകകപ്പുകൾ നേടിയതും സച്ചിൻ തെണ്ടുൽക്കറെ ചുമലിൽ കയറ്റിയതും തന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങളാണെന്നും അദ്ദേഹം കുറിച്ചു . ‘ എം‌എസ് ധോനിക്ക് കീഴിൽ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി, ഷെയ്ൻ വോണിന് കീഴിൽ ഐ‌പി‌എൽ അരങ്ങേറ്റം, ജേക്കബ് മാർട്ടിന്റെ കീഴിൽ രഞ്ജി അരങ്ങേറ്റം, എന്നിൽ വിശ്വസിച്ചതിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

രണ്ടുതവണ ഐ‌പി‌എൽ ട്രോഫി നേടിയ ഗൗതം ഗംഭീറിനോട് ഞാൻ നന്ദി പറയുന്നു. ഔദ്യോഗിക ജീവിതത്തിലെ ഉയർച്ചയിലും താഴ്ചയിലും എല്ലായ്പ്പോഴും എനിക്കായി ഉണ്ടായിരുന്ന എന്റെ സഹോദരൻ ഇർഫാൻ പഠാനും നന്ദി പറയുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment