Advertisment

കോൺഗ്രസ്സ് അനുകൂല പോസ്റ്റ് ഷെയർ ചെയ്തതിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തി; യുവമോർച്ച പ്രവർത്തകൻ കസ്റ്റഡിയിൽ

New Update

Advertisment

കോണ്‍ഗ്രസ് പ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവ് നസീം ഖാന്റെ അനുയായിയുമായ മനോജ് ദുബൈ കൊല്ലപ്പെട്ടു. ഘട്‌കോബാറില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.ബി.ജെ.പിയ്ക്കും ബജ്‌രംഗദളിനും എതിരെയുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ദുബെ ഷെയര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തതായി മഹാരാഷ്ട്ര ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് ദുബെയുടെ ബന്ധുക്കള്‍ എ.എന്‍.ഐയോടു പറഞ്ഞു. ‘ 2019ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ഒരു പോസ്റ്റ് അദ്ദേഹം ഷെയര്‍ ചെയ്തിരുന്നു. അതിനുകീഴില്‍ ബി.ജെ.പി, ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ തെറിവിളിയുമായി രംഗത്തുവന്നിരുന്നു. വാക്കുതര്‍ക്കും വാളുകൊണ്ടുള്ള ആക്രമണത്തിലെത്തി. അദ്ദേഹം കൊല്ലപ്പെട്ടു.’ എന്നാണ് ബന്ധു പറഞ്ഞു.

പുലര്‍ച്ചെ ഒന്നരയോടെ അസാല്‍ഫ മെട്രോ സ്‌റ്റേഷനു സമീപം കുത്തേറ്റ നിലയില്‍ കണ്ടെത്തിയ അദ്ദേഹത്തെ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Advertisment