Advertisment

ശബരിമല: യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ സംഘര്‍ഷം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് യുവമോർച്ച സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. യുവമോർച്ചയുടെ ക്ലിഫ് ഹൗസ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. മൂന്ന് യുവമോർച്ച പ്രവർത്തകർക്ക് പരിക്കേറ്റു.

പ്രതിഷേധക്കാർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചത്. പരിക്കേറ്റ യുവമോർച്ച പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.

 

Advertisment