Advertisment

തൃപ്തി ദേശായിക്ക് വിമാനത്താവളത്തില്‍ സംരക്ഷണം ഒരുക്കുന്നത് നിയമവിരുദ്ധമായി ; എയര്‍പോര്‍ട്ട് അതോറിറ്റിക്കെതിരെ യുവമോര്‍ച്ച

New Update

Advertisment

ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്ക് എയര്‍പോര്‍ട്ട് അതോറിറ്റി നിയമ വിരുദ്ധമായി സംരക്ഷണം ഒരുക്കുകയാണെന്ന് യുവമോര്‍ച്ചാ നേതാവ് ആര്‍.വി ബാബു.

എയര്‍പോര്‍ട്ട് അതോറിറ്റി ചില കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. ഒരു ഗ്രൂപ്പ് ഓഫ് പാസ്സഞ്ചേഴ്‌സിന് എത്ര സമയം ഇവിടെ ഇരിക്കാം, അതിന് ചില നിയമങ്ങളൊക്കെയുണ്ട്. എത്ര സമയം ഒരു യാത്രക്കാരിക്ക് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് സംരക്ഷണം ഒരുക്കാന്‍ സാധിക്കും.

നിയമം തെറ്റിച്ചാണ് അവര്‍ ഇപ്പോള്‍ മണിക്കൂറുകളോളം എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്നത്. അത് അനുവദിക്കാനാവില്ല. നിയമലംഘനമാണ് ഇവിടെ നടക്കുന്നത്.

വിശ്വാസികളെ അടിച്ചൊതുക്കി അവരുടെ ചോരവീഴ്ത്തിക്കൊണ്ടല്ലാതെ ശബരിമല താണ്ടാന്‍ തൃപ്തി ദേശായിക്ക് കഴിയില്ല. ഒരു വിശ്വാസിയായിട്ടാണോ അവര്‍ വന്നിട്ടുള്ളത് എന്ന കാര്യത്തില്‍ സംശയമുണ്ട്. അവര്‍ മാലയിട്ടിട്ടുണ്ടോ ഇരുമുടിക്കെട്ടുണ്ടോ? ഇല്ലെന്നാണ് മനസിലാക്കുന്നത്. വെറും ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ടാണ് ഇത്.

സര്‍ക്കാരിനെ പോലും പരിഹസിച്ചുകൊണ്ടുള്ള ഒരു കത്താണ് അവര്‍ നല്‍കിയത്. അവര്‍ക്ക് ഭക്ഷണവും താമസവും യാത്രാസൗകര്യവും ഗസ്റ്റ് ഹൗസും ഒരുക്കിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കത്തയക്കുന്നത് സര്‍ക്കാരിനെ പരിഹസിക്കുന്നതിന് തുല്യമല്ലേ? അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് അപഹാസ്യമാണ്. സര്‍ക്കാര്‍ അവരെ അനുനയിപ്പിച്ച് പറഞ്ഞയക്കണം.

Advertisment