Advertisment

സൗജ് മാര്യേജ് പ്രിപ്പറേറ്ററി കോഴ്സ് ആരംഭിച്ചു

New Update

publive-image

Advertisment

വണ്ടൂർ: വനിതാ ഇസ്ലാമിയ കോളേജിൻറെ നൂതന സംരംഭ മായ ഓൺലൈൻ ZAUJ മാര്യേജ് പ്രിപ്പറേറ്ററി കോഴ്‌സ് ആദ്യ ബാച്ച് ആരംഭിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അമീർ എം. ഐ അബ്ദുൽ അസീസിൻറെ അദ്ധ്യക്ഷതയിൽ എം.പി ഇ.ടി. മുഹമ്മദ് ബഷീർ കോഴ്സിന്റെ ഔപചാരിക ഉദ്ഘാടന കർമം നിർവഹിച്ചു.

സി.വി. ജമീല, അലിയാർ ഖാസിമി, ശിഹാബ് പൂക്കോട്ടൂർ, ഫാത്തിമ തഹ്‌ലിയ,സി .ടി .ശുഹൈബ് , പി . റുക്‌സാന ,ജാബിർ അമാനി , നഹാസ് മാള ,സദ് റുദ്ധീൻ വാഴക്കാട് തുടങ്ങിയവർ ആശംസ അറിയിച്ചു .

വിവാഹമാലോചിക്കുന്ന യുവതീ യുവാക്കൾക്കും വിവാഹിതരായവർക്കും മൂന്നു മാസം നീണ്ടുനിൽക്കുന്ന സർട്ടിഫിക്കേഷൻ കോഴ്സിൽ ജോയിൻ ചെയ്യാം. ജോലി ചെയ്യുന്നവർക്കും മറ്റു കോഴ്‌സുകൾക്ക് പഠിക്കുന്നവർക്കും ലോകത്തെവിടെനിന്നും സർട്ടിഫിക്കറ്റ്‌ കരസ്ഥമാക്കാവുന്ന രീതിയിലാണ് കോഴ്സ് രൂപപ്പെടുത്തിയിരിക്കുന്നത്.

കൗൺസിലർമാർ, ഡോക്ടർമാർ, നിയമ വിശാരദർ, ഇസ്‌ലാമിക പണ്ഡിതന്മാർ തുടങ്ങിയ വിവിധ മേഖലകളിൽ കഴിവുറ്റവരാണ് വിവിധ സെഷനുകൾ കൈകാര്യം ചെയ്യുന്നത്. വിവാഹ ജീവിതം മനോഹരമായി ആവിഷ്കരിക്കാൻ ആവശ്യമായ നൈപുണികൾ വിജ്ഞാനം പരിശീലനം തുടങ്ങിയവ വ്യക്തിഗതമായി കരസ്ഥമാക്കാൻ ഉതകുന്ന തരത്തിലുള്ള പരിപാടികൾ കോഴ്‌സിലുണ്ട്.

വ്യക്തിത്വ വികസന ടെക്നിക്കുകളും ഫ്രീ കൗൺസിലിംഗ് സൗകര്യവും ഉണ്ടായിരിക്കുമെന്ന് കോഴ്സ് ഡയറക്ടർ അക്ബർ വാണിയമ്പലം അറിയിച്ചു ബാച്ച് രണ്ടിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. http://zauj.net എന്ന പ്ലാറ്റഫോമിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 703492400

 

malappuram news
Advertisment