Advertisment

കാര്‍ത്തികദീപം സീരിയലിനായി പ്രണയദിനത്തില്‍ ഹിറ്റ് മെലഡിയുമായി ഹരിശങ്കര്‍ ; ഇതിനോടകം ഒന്നര ലക്ഷത്തിലധികം കാണികള്‍...

New Update

publive-image

Advertisment

കൊച്ചി: സീ കേരളം ചാനലിലെ ജനപ്രിയ പരമ്പര കാര്‍ത്തികദീപം നിര്‍ണായക വഴിത്തിരിവില്‍ എത്തി നില്‍ക്കുകയാണ്. കാര്‍ത്തികയും അരുണുമായുള്ള വിവാഹം സ്വപ്നം കാണുന്ന പ്രേക്ഷകര്‍ക്കേറെ ഇഷ്ടപ്പെടുന്ന എപ്പിസോഡുകളാണ് വരാനിരിക്കുന്നത്. വിവാഹ എപ്പിസോഡിനോട് അനുബന്ധിച്ച് ഫെബ്രുവരി 14 പ്രണയദിനത്തില്‍ പുറത്തിറങ്ങിയ ഗാനം ഇതിനകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുകയാണ്.

കാര്‍ത്തികദീപം 'അതിന്‍റെ കഥാഗതിയില്‍ ഒരു സുപ്രധാന വഴിത്തിരിവില്‍ എത്തിനില്‍ക്കുന്ന ഈ ഘട്ടത്തില്‍ കാര്‍ത്തിക - അരുണ്‍ വിവാഹം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. കാര്‍ത്തികദീപം പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ വിവേക് ഗോപനും സ്നിഷ ചന്ദ്രനുമാണ് ഈ ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ജ്യോതിഷ് ടി കാശി രചിച്ച വരികള്‍ക്ക് ഈണം നല്‍കിയത് പ്രശസ്ത സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജാണ്. ലോകമെമ്പാടുമുള്ള മലയാളി സംഗീതാസ്വാദകരുടെ ഇഷ്ടഗായകന്‍ ഹരിശങ്കര്‍ കെ എസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഈ ഗാനം യുട്യൂബില്‍ ഒരു ലക്ഷത്തില്‍ പരം കാണികളെ നേടിക്കഴിഞ്ഞു.

വിവേക് ഗോപന്‍ ചെയ്യുന്ന അരുണ്‍ എന്ന കഥാപാത്രം സ്നിഷ ചെയ്യുന്ന കാര്‍ത്തിക എന്ന കഥാപാത്രത്തെ ഒരു അമ്പല മുറ്റത്ത് വച്ച് കാണുകയും കാര്‍ത്തികയോട് പ്രണയം തോന്നുകയും കാര്‍ത്തിക ആ പ്രണയം തിരസ്കരിക്കുകയും ചെയ്യുന്നതായി കാര്‍ത്തികദീപത്തിന്‍റെ ആദ്യ എപ്പിസോഡുകളില്‍ അവതരിപ്പിച്ചിരുന്നു.

പരമ്പരയിലെ ഈ സന്ദര്‍ഭത്തോട് ബന്ധപ്പെടുന്ന രീതിയില്‍ മറ്റൊരു അമ്പലനടയില്‍ അവര്‍ക്കുള്ളില്‍ പ്രണയം മൊട്ടിട്ടിടുന്നതും അത് പിന്നീട് വിവാഹഒരുക്കങ്ങളില്‍ എത്തിച്ചേരുന്നതുമാണ് ഗാനത്തിന്‍റെ പ്രമേയം. കാര്‍ത്തികദീപം എന്ന ഹിറ്റ് സീരിയലില്‍ പ്രേക്ഷകര്‍ ഒന്നടങ്കംഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിവാഹദിനത്തിന്‍റെ മുന്നോടിയായാണ് ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്.കാര്‍ത്തികദീപം പ്രത്യേക വിവാഹ എപ്പിസോഡുകള്‍ ഫെബ്രുവരി 22 മുതല്‍ 27 വരെ രാത്രി 7.30 ന് സീകേരളം ചാനലില്‍ സംപ്രേഷണം ചെയ്യും.

ഗാനരംഗം കാണാന്‍: https://fb.watch/3G8owoZsUp/

zee keralam
Advertisment