Advertisment

ചെമ്പരത്തി സാരി മത്സരത്തിലെ വിജയിക്ക് വീട്ടിലെത്തി സമ്മാനം നൽകി താര കല്യാണും ഹരിതയും

New Update

publive-image

Advertisment

കൊച്ചി: സീ കേരളത്തിൽ സംപ്രേഷണം ചെയ്തു വരുന്ന ചെമ്പരത്തി സീരിയലിനോട് അനുബന്ധിച്ച് നടത്തിയ ചെമ്പരത്തി സാരി മത്സരത്തിൽ വിജയി ആയ അനിതക്ക് സമ്മാനവുമായി സീരിയൽ താരങ്ങളായ താര കല്യാണും ഹരിതയും അവരുടെ വീട് സന്ദർശിച്ചു.

ഓഗസ്റ്റ് 17 മുതൽ 21 വരെ സീ കേരളം നടത്തിയ സാരി മത്സരത്തിലാണ് അനിത വിജയി ആയത്. സമ്മാന ജേതാക്കളെ അവരുടെ വീടുകൾ സന്ദർശിച്ച് സമ്മാനം നൽകുന്നതിലൂടെ തങ്ങളുടെ പ്രേക്ഷകരെ ഒപ്പം ചേർത്ത് നിർത്തുക എന്ന സന്ദേശമാണ് നൽകുന്നത്.

താരങ്ങൾ സന്ധ്യയോടെ വീട്ടിലെത്തിയപ്പോൾ അനിതക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല. കുശലങ്ങൾ അന്വേഷിച്ചും സീരിയൽ വിശേഷങ്ങൾ താരങ്ങളോട് തിരക്കിയും ആതിഥേയയുടെ റോളിൽ അനിത തന്റെ പ്രിയ സീരിയൽ താരങ്ങളെ വരവേറ്റു. സമ്മാനങ്ങൾ നൽകി വീണ്ടും കാണാം എന്ന പറഞ്ഞാണ് രണ്ടു താരങ്ങളും മടങ്ങിയത്.

സീരിയൽ താരങ്ങളുടെ സന്ദർശനത്തിന്റെ വീഡിയോ സീ കേരളം തന്നെയാണ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തു വിട്ടത്. പ്രേക്ഷകർക്ക് ഏറെ കൗതുകമാകുന്ന വീഡിയോ കാണാം

ചെമ്പരത്തി സീരിയൽ അടുത്തിടെ 600 എപ്പിസോഡുകൾ മറികടന്നു. സീ കേരളത്തിൽ തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ വൈകുന്നേരം 7 മണിക്ക് ചെമ്പരത്തി സംപ്രേഷണം ചെയ്യുന്നു.

zee keralam
Advertisment