Advertisment

കുര്‍ബാന ഏകീകരണം വേണ്ടെന്ന എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിന്റെ സര്‍ക്കുലര്‍ സഭാ നിയമങ്ങള്‍ക്ക് വിരുദ്ധം ? സിറോ മലബാര്‍ സഭാ സിനഡ് എടുത്ത തീരുമാനത്തിനെതിരെ മെത്രാന്റെ പൂര്‍ണ അധികാരം പോലുമില്ലാത്ത മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരി മാത്രമായ മാര്‍ കരിയിലിന് തീരുമാനമെടുക്കാനാവില്ലെന്നും നിരീക്ഷണം ! സര്‍ക്കുലറില്‍ വത്തിക്കാന്റെയോ, പൗരസത്യ തിരുസംഘത്തിന്റെയോ റഫറന്‍സും ഇല്ല. രൂപതാധ്യക്ഷന്റെ സീലുപോലുമില്ലാത്ത സര്‍ക്കുലറിന്റെ ആധികാരികതയും സംശയത്തില്‍ ! കുര്‍ബാന ഏകീകരണത്തില്‍ നിന്നും രൂപതയെ ഒഴിവാക്കിയ 1538 കാനോന പ്രകാരം മാര്‍ കരിയിലിന് സര്‍ക്കുലര്‍ നല്‍കാന്‍ അധികാരമില്ല. രൂപതയുടെ അധികാരി ഇപ്പോഴും മേജര്‍ ആര്‍ച്ച് ബിഷപ്പ് തന്നെ

New Update

കൊച്ചി : ആരാധനാ ക്രമ ഏകീകരണത്തില്‍ സിറോ മലബാര്‍ സഭാ സിനഡ് നല്‍കിയ നിര്‍ദേശം തല്‍ക്കാലം പാലിക്കേണ്ടതില്ലെന്ന എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിന്റെ സര്‍ക്കുലര്‍ വിവാദത്തില്‍. സിറോമലബാര്‍ സഭയെ സംബന്ധിച്ചെടുത്തോളം അജപാലന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ട സഭാ സിനഡ് എടുത്ത തീരുമാനത്തിനെതിരെ ആര്‍ച്ചബിഷപ്പിന്റ പൂര്‍ണ അധികാരം പോലുമില്ലാത്ത മാര്‍ കരിയല്‍ നല്‍കിയ നിര്‍ദേശം എങ്ങനെ ശരിയാകുമെന്ന ചോദ്യമാണ് ഉയരുന്നത്.

Advertisment

publive-image

കുര്‍ബാന ഏകീകരണത്തിനെതിരെ ഇതുവരെ വത്തിക്കാനോ, പൗരസ്ത്യ തിരുസംഘമോ ഇതുവരെ ഏതങ്കിലും നിലപാട് സ്വീകരിച്ചതായി ഇതുവരെ പുറത്തുവന്നിട്ടില്ല. മാര്‍ കരിയിലിന്റെ സര്‍ക്കുലറില്‍ പറയുന്ന വത്തിക്കാന്റെയും പൗരസത്യ തിരുസംഘത്തിന്റെയും നിര്‍ദേശത്തെ കുറിച്ച് ഒരു റഫറന്‍സ് പോലും ഇല്ലാത്തതും സംശയം ഇരട്ടിയാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മാര്‍ ആന്റണി കരിയിലിന്റെ സര്‍ക്കുലര്‍ സഭാ വിരുദ്ധമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

നേരത്തെ സിറോമലബാര്‍ സഭയിലെ ആരാധനാ ക്രമം ഏകീകരിക്കണമെന്നും അതിനായുള്ള തീയതികള്‍ നിശ്ചയിക്കണമെന്നും വത്തിക്കാന്‍ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഏകീകരിച്ച ആരാധനാ ക്രമം നടപ്പാക്കുന്ന തീയതി തീരുമാനിച്ച് വത്തിക്കാനെ അറിയിക്കാനായിരുന്നു വത്തിക്കാന്‍ നിര്‍ദേശം. പൗരസ്ത്യ തിരുസംഘവും ഇതിനു പിന്തുണ നല്‍കിയിരുന്നു.

publive-image

ഇതനുസരിച്ചാണ് കഴിഞ്ഞ സിറോ മലബാര്‍ സഭ സിനഡ് ഏകീകരിച്ച കുര്‍ബാനയര്‍പ്പണത്തിനുള്ള തീയതികള്‍ നിശ്ചയിച്ചത്. നാളെ മുതല്‍ എല്ലാ രൂപതാ കത്തീഡ്രലുകളിലും ഏകീകരിച്ച കുര്‍ബാന ചൊല്ലി ഇതിനുള്ള നടപടികള്‍ തുടങ്ങാനും സിനഡ് നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് തൊട്ടു തലേദിവസം ഇത് പാലികകേണ്ടതില്ലെന്ന് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരിയുടെ നിര്‍ദേശം വരുന്നത്.

1538 കാനോന പ്രകാരം എറണാകുളം-അങ്കമാലി അതിരൂപയില്‍ ഏകീകൃത കുര്‍ബാനയര്‍പ്പണത്തില്‍ ഒഴിവു നല്‍കുന്നുവെന്നാണ് മാര്‍ കരിയില്‍ പറയുന്നത്. എന്നാല്‍ അതിരൂപതാധ്യക്ഷന്റെ പൂര്‍ണ ചുമതലയില്ലാത്ത ആര്‍ച്ച് ബിഷപ്പിന് ഇതിനു കഴിയില്ലെന്ന് പറയപ്പെടുന്നു.

സഭാ സിനഡ് അതിരൂപതയുടെ ഭരണത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ സഹായിക്കാനായി മാത്രം നിയോഗിച്ച ഒരു ബിഷപ്പിന് വിശ്വാസപരമായ കാര്യത്തില്‍ തീരുമാനം എടുക്കാനാവില്ലെന്നു തന്നെയാണ് 1538 കാനോന പ്രകാരം പറയുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ-വിശ്വാസപരമായ കാര്യങ്ങളില്‍ ഇന്നും അധികാരം സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പിന് തന്നെയാണ്.

publive-image

അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സര്‍ക്കുലര്‍ അല്ല, മറിച്ച് 31.10.2021ല്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഇടയലേഖനം തന്നെയാണ് കുര്‍ബാന ഏകീകരണത്തില്‍ നിലനില്‍ക്കുകയെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതോടെ മാര്‍ ആന്റണി കരിയിലിന്റെ സര്‍ക്കുലറിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുകയാണ്.

റോമില്‍നിന്നും പുറപ്പെടുവിച്ച സര്‍ക്കുലറില്‍ മാര്‍ കരിയിലിന്റെ സീല്‍ ഇല്ല എന്നതും സംശയം ഉയര്‍ത്തുന്നുണ്ട്. അധികാരമില്ലാത്ത കാര്യത്തില്‍ ആര്‍ച്ച് ബിഷപ്പ് സ്വീകരിച്ച നടപടി അതുകൊണ്ടുതന്നെ നിലനില്‍ക്കില്ലെന്നും പറയപ്പെടുന്നു.

Advertisment