Advertisment

സിറോ മലബാര്‍ സഭ ഭൂമി ഇടപാട് ; ക‌ര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസെടുത്തു

New Update

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസെടുത്തു. കാക്കനാട് മജിസ്ട്രേട്ട് കോടതിയാണ് ഇദ്ദേഹത്തിനെതിരെ സ്വമേധയാ കേസെടുത്തിരിക്കുന്നത്.

Advertisment

publive-image

പെരുമ്പാവൂര്‍ സ്വദേശി ജോഷി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി കേസെടുത്തിരിക്കുന്നത്. കേസില്‍ സാക്ഷികളെ വിസ്തരിച്ച ശേഷമാണ് കോടതി കേസെടുത്തത്. കര്‍ദ്ദിനാളിനോടും ജോഷി പുതുവയോടും മാര്‍ച്ച്‌ 13 ന് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

സഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കരുണാലയത്തിന്‍റെ ഭൂമി വില്പന നടത്തിയ സംഭവത്തിലാണ് കേസെടുത്തത്. കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് പുറമെ മുന്‍ പ്രൊക്യുറേറ്റര്‍ ഫാദര്‍ ജോഷി പുതുവയെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

ഇരുവര്‍ക്കുമെതിരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വിശ്വാസ വഞ്ചന, ഗൂഢാലോചന, തെറ്റായ വിവരങ്ങള്‍ ചേര്‍ത്ത് ആധാരം രജിസ്റ്റര്‍ ചെയ്തു. തുടങ്ങിയ വകുപ്പുകളാണ് കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ചുമത്തിയിരിക്കുന്നത്. സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ നേരെത്തെ രണ്ട് കേസുകള്‍ കോടതി രജിസ്റ്റര്‍ ചെയ്തിരുന്നു.

zero malabara saba
Advertisment