Advertisment

സയോൺ ജേർണലിസ്റ്റ് ഓഫ് ദി ഈയർ -2019 അവാർഡ്; മംഗളം റിപ്പോർട്ടർ ചെറിയാൻ കിടങ്ങന്നൂർ ഇന്ത്യയിലെ പ്രമുഖ ഓൺകോളജിസ്റ്റ് ഡോക്ടർ വി .പി ഗംഗാധരനിൽ നിന്നും ഏറ്റുവാങ്ങി .

author-image
admin
New Update

ദമ്മാം : സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ജീവ കാരുണ്യ രംഗത്തെ പ്രമുഖ സംഘടനയായ സമാജം യൂത്ത് ഓർഗനൈസേഷൻ്റെ "സയോൺ ജേർണലിസ്റ്റ് ഓഫ് ദി ഈയർ -2019" അവാർഡ് മംഗളം റിപ്പോർട്ടർ ചെറിയാൻ കിടങ്ങന്നൂർ ഏറ്റുവാങ്ങി. ഇന്ത്യയിലെ പ്രമുഖ ഓൺകോളജിസ്റ്റ് ഡോക്ടർ വി .പി ഗംഗാധരനിൽ നിന്നും പൊന്നാടയും അവാർഡുമാണ് ഏറ്റുവാങ്ങിയത് .

Advertisment

publive-image

സയോൺ ജേർണലിസ്റ്റ് ഓഫ് ദി ഈയർ -2019 അവാർഡ്; മംഗളം റിപ്പോർട്ടർ ചെറിയാൻ കിടങ്ങന്നൂർ ഇന്ത്യയിലെ പ്രമുഖ ഓൺകോളജിസ്റ്റ് ഡോക്ടർ വി .പി ഗംഗാധരനിൽ നിന്നും ഏറ്റുവാങ്ങുന്നു.

രണ്ട്‌ പതിറ്റാണ്ടിലധികമായി ഇന്ത്യയിലും സൗദിയിലുമായി നടത്തുന്ന മാധ്യമ പ്രവർത്തനരംഗത്തെ ശ്രദ്ധയമായ റിപ്പോർട്ടിങ്ങിനായിട്ടാണ് അദ്ദേഹത്തിനെ ചടങ്ങിൽ ആദരിച്ചത് .പത്തനംതിട്ട ജില്ലയിലെ കിടങ്ങന്നൂർ സ്വദേശിയായ ചെറിയാൻ രണ്ട് പതിറ്റാണ്ടിലധികമായി ഇന്ത്യയിലും സൗദിയിലുമായി മംഗളം ദിനപത്രത്തിന്റെ റിപ്പോർട്ടറാണ് .ചിന്നദാദാ ,കണ്മണി തുടങ്ങിയ മലയാള സിനിമയുടെ പി ആർ ഓ ആയും പ്രവർത്തിച്ചിട്ടിട്ടുണ്ട്

publive-image

സദസ്സ്

സൗദിയിലെ മലയാള മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ദമ്മാം മീഡിയ ഫോറത്തിന്റെ പ്രസിഡണ്ടുകൂടിയാണ് ചെറിയാൻ . കൂടാതെ സയോൺ വിഷൻ ഫോർ ലൈഫ് അവാർഡ് ഡോക്ടർ വി .പി ഗംഗാധരനും ബിസിനസ്സ് എക്സലൻസി അവാർഡ് ഡോ .സിദ്ധിഖ് അഹമ്മദിനും ,സാമൂഹിക പ്രവർത്തകരായ ഇന്ത്യൻ നാരി ശക്തി പുരസ്‌ക്കാര ജേതാവ് മഞ്ജു മണിക്കുട്ടനും ,നാസ് വക്കത്തിനെയും "സയോൺ പബ്ലിക് സർവീസ് അവാർഡ്- 2019" നൽകിയും ചടങ്ങിൽ ആദരിച്ചു .

publive-image

ചടങ്ങ് ഡോക്ടർ വി .പി ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യുന്നു

ദമ്മാം ക്രിസ്റ്റൽ ഹാളിൽ "സ്നേഹസാന്ത്വനം- 2019" എന്ന പേരിൽ നടന്ന പരിപാടിയിൽ ബൈജു കുര്യാക്കോസ് അധ്യക്ഷതവഹിച്ചു . ജേക്കബ് തോമസ് ,മാത്യു ഏബ്രഹാം ,എൽസൺ ജി.സി , ലിബു തോമസ്, ,ബിജു ദാനിയേൽ എന്നിവർ പ്രസംഗിച്ചു . കാൻസർ പ്രതിരോധ ബോധവൽകരണ സെമിനാറും ,സംഗീത സായാഹ്നവും നടന്നു .

ഇന്ത്യയിലെ പ്രമുഖ ഓൺകോളജിസ്റ്റ് ഡോക്ടർ വി .പി ഗംഗാധരൻ കാൻസർ പ്രതിരോധ ബോധവൽകരണ സെമിനാർ നയിച്ചു .തുടർന്ന് ചലച്ചിത്ര പിന്നണി ഗായകൻ അനൂപ് ശങ്കർ നയിച്ച സംഗീത സായാഹ്നവും നൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന വ്യത്യസ്തമാർന്ന പരിപാടികളുംചടങ്ങിനോടനുബന്ധിച്ച്‌ നടന്നു .400 ലധികം കിഡ്‌നി , ക്യാൻസർ രോഗികൾക്ക് ഇതിനോടകം ചികിത്സാ സഹായം നൽകിയിട്ടുള്ളതായി സംഘാടകർ അറിയിച്ചു .

Advertisment