Advertisment

സൂമിനു സമാനമായ കോളര്‍ ആപ്പുമായി മലയാളി വിദ്യാര്‍ഥി ആയുഷ് കുര്യന്‍

New Update

ഡാളസ്: സൂമിനു സമാനമായ കോളര്‍ ആപ്പുമായി മലയാളി വിദ്യാര്‍ഥി ആയുഷ് കുര്യന്‍ രംഗത്തുവന്നു. കൊറോണ വൈറസിനെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ വീഡിയോ കോണ്‍ഫറന്‍സിന്‍റെ പ്രസക്തി വര്‍ധിപ്പിച്ചതാണ് ആയുഷ് കുര്യനെ ഇത്തരമൊരു സാങ്കേതിക വിദ്യയുടെ കണ്ടുപിടത്തത്തിലേക്ക് പ്രേരിപ്പിച്ചത്.

Advertisment

publive-image

ഡാളസ് കൗണ്ടിയിലെ റോളലറ്റ് ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ ആയുഷ് കുര്യന്‍, മൂന്നു മാസം മുന്പാണ് ഇത്തരമൊരു ആപ്ലിക്കേഷന്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ആദ്യമൊന്നും വലിയ പ്രതീക്ഷയൊന്നും ഉണ്ടായില്ലെങ്കിലും അധ്യാപകരുടേയും മാതാപിതാക്കളുടേയും കലവറയില്ലാത്ത പിന്തുണയും പ്രേരണയുമാണ് "കോളര്‍' എന്ന വീഡിയോ കോണ്‍ഫറന്‍സ് ആപ്ലിക്കേഷന്‍ ഡവലപ് ചെയ്യുന്നതിന് സഹായിച്ചതെന്നു ആയുഷ് പറഞ്ഞു.

ഗൂഗിള്‍ പ്ലെയില്‍നിന്നും കോളര്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ കഴിയുമെന്നും ഇതിന്‍റെ ഓഡിയോ വീഡിയോ ക്വാളിറ്റി സൂമിനോളം മികച്ചതാണെന്നും ആയുഷ് അവകാശപ്പെട്ടു. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ചു ആദ്യമായി ഇന്ത്യയിലെ തന്‍റെ കൂട്ടുകാരനെയാണ് ആദ്യമായി ബന്ധപ്പെട്ടതെന്നും ഇതു സൗജന്യവും വളരെ സുരക്ഷിതവുമാണെന്നും ആയുഷ് പറയുന്നു.

പ്രൊവേര്‍ഷന്‍ നിര്‍മിച്ച് 5 ഡോളര്‍ വരെ ഫീസ് ഏര്‍പ്പെടുത്തുവാനാണ് പരിപാടിയെന്നും ഇതില്‍നിന്നും ലഭിക്കുന്ന വരുമാനത്തിന്‍റെ 50 ശതമാനം യുനിസെഫ്, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എന്നിവയ്ക്ക് സംഭാവന നല്‍കുമെന്നും ആയുഷ് പറഞ്ഞു.

പത്തനംതിട്ട കോഴഞ്ചേരി കുഴിക്കാല ഏബ്രഹാം കുര്യന്‍റേയും (വില്‍സണ്‍) മിനിയുടെയും മകനാണ് പത്താം ക്ലാസ് വിദ്യാര്‍ഥിയായ ആയുഷ് . സഹദോരി: ആഷ് ലി.

zoom caller application
Advertisment