Advertisment

സൈക്കോവ് ഡിയുടെ അടിയന്തിര അനുമതിക്കായി സൈഡസ് കാഡില കേന്ദ്രസർക്കാരിനെ സമീപിക്കും

New Update

ഡൽഹി:  കോവിഡ് വാക്സിൻ സൈക്കോവ് ഡി അടിയന്തിരമായി ഉപയോഗിക്കാനുള്ള അനുമതിക്കായി പ്രമുഖ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൈഡസ് കാഡില കേന്ദ്രസർക്കാരിനെ സമീപിക്കും.

Advertisment

publive-image

അടുത്താഴ്ച മുതൽ വാക്സിൻ വിപണിയിലെത്തിക്കാനും അടിയന്തിരമായി ഉപയോഗിക്കാനും സാധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 12 മുതൽ 18 വരെ പ്രായമുള്ള കുട്ടികളിലും സൈക്കോവ് ഡി പരീക്ഷിച്ചിരുന്നു.

ഒരാഴ്ചയ്ക്കുള്ളിൽ വാക്സിൻ അടിയന്തരമായി ഉപയോ​ഗിക്കാനുള്ള അനുമതി തേടി അപേക്ഷ നൽകും. അനുമതി ലഭിച്ചാൽ ഡിഎൻഎ പ്ലാസ്മിഡ് സാങ്കേതികവിദ്യയിൽ വികസിപ്പിച്ചെടുത്ത ലോകത്തെ ആദ്യ വാക്‌സിനായി ഇത് മാറും.

zycov d
Advertisment