Advertisment

പങ്കാളിത്ത ഉൽപ്പന്നങ്ങൾക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയൻസ് ലൈഫ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
bajaj allianz

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ഇൻഷുറൻസ് കമ്പനികളിലൊന്നായ ബജാജ് അലയൻസ് ലൈഫ് തുടർച്ചയായി 23-ാം വർഷവും ബോണസ് പ്രഖ്യാപിച്ചു. കമ്പനിയുടെ പങ്കാളിത്ത ഉൽപ്പന്നങ്ങളിൽ നിക്ഷേപിച്ച 11.66 ലക്ഷത്തിലധികം പോളിസി ഉടമകൾക്ക് 1383 കോടി രൂപയാണ്  ബോണസ് നൽകുന്നത്.

Advertisment

കമ്പനിയുടെ എക്കാലത്തെയും ഉയർന്ന ബോണസ് പ്രഖ്യാപനമാണിത്. 2024 മാർച്ച് 31 മുതൽ പ്രാബല്യത്തിലുള്ള എല്ലാ പങ്കാളിത്ത പോളിസികൾക്കും ഈ ബോണസ് ലഭിക്കാൻ അർഹതയുണ്ട്.

ബജാജ് അലയൻസ് ലൈഫ് ഫ്ളക്സി ഇൻകം ഗോൾ, ബജാജ് അലയൻസ് എലൈറ്റ് അഷ്വർ, ബജാജ് അലയൻസ് ലൈഫ് എയ്സ് തുടങ്ങിയ പങ്കാളിത്ത ഉൽപ്പന്നങ്ങളുടെ പോളിസി ഹോൾഡർമാർക്ക് പ്രഖ്യാപിച്ച ബോണസിൽ നിന്ന് പ്രയോജനം ലഭിക്കും.

2023 സാമ്പത്തിക വർഷത്തിലെ ബോണസായ 1201 കോടിയിൽ നിന്നും 15% വർധനവാണ് 2024 സാമ്പത്തിക വർഷത്തിലുള്ളത്. രണ്ട് ദശാബ്ദക്കാലത്തെ ഞങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബോണസുകളിലൊന്ന് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്. ദീർഘകാല ജീവിത ലക്ഷ്യങ്ങൾ പ്രാപ്തമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൻ്റെ പ്രതിഫലനമാണിതെന്ന് ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് എംഡിയും സിഇഒയുമായ തരുൺ ചുഗ് പറഞ്ഞു.

ഓരോ സാമ്പത്തിക വർഷത്തിലും പ്രഖ്യാപിച്ച ബോണസുകൾ പോളിസി മെച്യൂരിറ്റി അല്ലെങ്കിൽ എക്സിറ്റ് ചെയ്യുമ്പോൾ ശേഖരിക്കപ്പെടുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. കൂടാതെ പോളിസി വ്യവസ്ഥകൾക്ക് അനുസൃതമായി നിർദ്ദിഷ്ട പോളിസി ഇവൻ്റുകൾക്ക് ക്യാഷ് ബോണസ് നൽകും.

Advertisment