Advertisment

''കെട്ടിപിടിച്ച് തടവികൊണ്ടിരിക്കുന്നതല്ലേ അവരുടെ കണ്ടന്റുകളെല്ലാം,   അത് കാണാനാണെങ്കില്‍ വേറെ സൈറ്റില്‍ കേറി കണ്ടാല്‍ പോരേ...''

"അവര്‍ ബാക്കിയുള്ള എല്ലാ എണ്ണത്തിനേയും പ്രേക്ഷകരേയും യുട്യൂബില്‍ റിവ്യൂ പറയുന്നവരേയും വരെ അവര്‍ മണ്ടരാക്കി.."

author-image
ഫിലിം ഡസ്ക്
New Update
53666

ബിഗ് ബോസ് മലയാളം സീസണ്‍ ആറ് ഒന്നാം ദിവസം മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്. ഷോ തുടങ്ങി രണ്ടാം ദിവസം മുതല്‍ ഇതുവരെയും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന രണ്ട് പേരുകള്‍ ഗബ്രിയുടേയും ജാസ്മിന്റേയുമാണ്. 

Advertisment

തുടക്കം മുതല്‍ ഇരുവരും ലവ് ട്രാക്ക് പിടിച്ചാണ് ഹൗസില്‍ നില്‍ക്കുന്നത്. ഇപ്പോഴിതാ ജാസ്മിന്‍-ഗബ്രി ജോഡിയെക്കുറിച്ച് ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് വിജയി അഖില്‍ മാരാര്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 

''ഗബ്രിയുടെയും ജാസ്മിന്റെയും കണ്ടന്റുകള്‍ ഒന്നും ഞാന്‍ കണ്ടിട്ടില്ല. കെട്ടിപിടിച്ച് തടവികൊണ്ടിരിക്കുന്നതല്ലേ അവരുടെ കണ്ടന്റുകളെല്ലാം. അത് കാണാനാണെങ്കില്‍ വേറെ സൈറ്റില്‍ കേറി കണ്ടാല്‍ പോരേ. അത്രയും മോശമാണ് ജാസ്മിനും ഗബ്രിയുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഈ തടവല്‍ കാണുന്നതിന് പകരം വീറും വൃത്തിയുമുള്ള വേറെ തടവലുകള്‍ കണ്ടൂടെ. 

നമുക്ക് ഇതൊക്കെയെ അതില്‍ കാണാന്‍ പറ്റുന്നുള്ളൂ. പിന്നെ ഒരു അര്‍ത്ഥത്തില്‍ നോക്കുകയാണെങ്കില്‍ ഞാന്‍ പറയും ജാസ്മിനും ഗബ്രിയും ബുദ്ധിമാന്മാരാണെന്ന്. കാരണം അവര്‍ ബാക്കിയുള്ള എല്ലാ എണ്ണത്തിനേയും പ്രേക്ഷകരേയും യുട്യൂബില്‍ റിവ്യൂ പറയുന്നവരേയും വരെ അവര്‍ മണ്ടരാക്കി. 

അമ്പത് ദിവസം കഴിഞ്ഞിട്ടും എല്ലാവരും ജബ്രി എന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ ആറ് എന്താണെന്ന് ചോദിച്ചാല്‍ ജബ്രി എന്നാണ് എല്ലാവരും പറയുന്നത്. അതല്ലാതെ വേറെ എന്താണുള്ളത്. കഴിഞ്ഞ അമ്പത് ദിവസമായി ജബ്രിയെ കണ്ടുകൊണ്ടാണ് പ്രേക്ഷകര്‍ ഇരിക്കുന്നത്.

ഇതിനുവേണ്ടിയാണോ കോടിക്കണക്കിന് രൂപ മുടക്കി ഒരു ഷോ നടത്തുന്നത്. സമൂഹത്തിന്റെ പ്രതിഫലനമായിരിക്കണം ബിഗ് ബോസ്. കഴിഞ്ഞ വര്‍ഷം വരെ പ്രേക്ഷകരും മത്സരാര്‍ത്ഥികളും തമ്മില്‍ ഒരു ഇമോഷണല്‍ ബോണ്ടിങ്ങുണ്ടായിരുന്നു. എന്റെ ചില ആരാധകരെക്കണ്ട് എന്റെ കിളി പോയിട്ടുണ്ട്. 

ചോര കൊണ്ട് ഐ ലവ് യു എന്നെഴുതി അയച്ച പെണ്‍കുട്ടികളുണ്ട്. അതുപോലെ പച്ചകുത്തിയിട്ടുള്ള പെണ്‍കുട്ടികളുണ്ട്. ഭര്‍ത്താക്കന്മാരെ നില്‍ക്കെ തന്നെ എന്നെ വന്ന് കെട്ടിപിടിച്ച പെണ്‍കുട്ടികളുണ്ട്. അവര്‍ക്ക് എന്നെ ജേഷ്ഠനെപ്പോലെ തോന്നിയതുകൊണ്ടാകാം. അമ്മമാരില്‍ പലര്‍ക്കും അവരുടെ മകനെപ്പോലെ എന്നെ തോന്നിയിട്ടുണ്ട്. അതിന് കാരണം ഹൗസില്‍ ഞാന്‍ ചെയ്ത ആക്ടുകളില്‍ സത്യസന്ധത ഉണ്ടായിരുന്നുവെന്നതാണ്. അങ്ങനെ ഒരു ഇമോഷണല്‍ ബോണ്ട് വന്നതാണ്...''

 

Advertisment