Advertisment

''അന്ന് മമ്മൂട്ടിയെക്കാളും നന്നായി അഭിനയിക്കുന്ന വേറെ നടന്മാരുമുണ്ടായിരുന്നു, പിന്നെയല്ലേ മമ്മൂട്ടി പത്മശ്രീ ഒക്കെ വാങ്ങി നമുക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്ത തലത്തിലെത്തിയത്...''

ആദ്യം അഭിനയിക്കുന്നത് മമ്മൂട്ടിക്കൊപ്പമാണെന്ന പേടിയൊന്നും തനിക്കില്ലായിരുന്നെന്ന് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടി പറയുന്നു. 

author-image
ഫിലിം ഡസ്ക്
New Update
646464

സപ്പോര്‍ട്ടിംഗ് റോളുകളിലൂടെ മലയാള സിനിമയിലേക്കെത്തി ഇപ്പോള്‍ തിരക്കുള്ള നടിയായി മാറിയ ആളാണ് പൗളി വത്സന്‍. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം അണ്ണന്‍ തമ്പിയിലും ഭീഷ്മ പര്‍വ്വത്തിലും അഭിനയിച്ച ഓര്‍മ പങ്കുവയ്ക്കുകയാണ് പൗളി വത്സന്‍. ആദ്യം അഭിനയിക്കുന്നത് മമ്മൂട്ടിക്കൊപ്പമാണെന്ന പേടിയൊന്നും തനിക്കില്ലായിരുന്നെന്ന് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടി പറയുന്നു. 

Advertisment

''ആ സമയത്തും ആദ്യമായി സിനിമയില്‍ അഭിനയിക്കുകയാണെന്ന പേടിയൊന്നും എനിക്കുണ്ടായിരുന്നില്ല. കാരണം എല്ലാവരും എനിക്ക് അറിയുന്നവരായിരുന്നു. ബെന്നി പി. നായരമ്പലത്തിന്റെ പടമായിരുന്നു. അദ്ദേഹത്തിന്റെ ഏഴ് നാടകങ്ങളില്‍ ാന്‍ അഭിനയിച്ചിട്ടുണ്ട്. അതും ഏഴ് വ്യത്യസ്ത കഥാപാത്രങ്ങള്‍. അതുകൊണ്ട് എനിക്ക് പേടിയൊന്നും ഉണ്ടായിരുന്നില്ല

പൗളി ചേച്ചി നമ്മുടെ സാധനമാണ്. അതേപോലെ അങ്ങോട്ട് ചെയ്താല്‍ മതിയെന്നാണ് പറഞ്ഞത്. ഞാന്‍ അതുപോലെ തന്നെ ചെയ്തു. കരയുന്ന സീന്‍ ആയിരുന്നു. ആദ്യം മമ്മൂട്ടി ഉണ്ടായിരുന്നില്ല. ഒരു കൈ വെച്ചിട്ട് ഇതിലേക്ക് നോക്കി ക്യാമറയില്‍ നോക്കാതെ ചെയ്താല്‍ മതിയെന്നാണ് പറഞ്ഞത്.

എന്നാല്‍, ഞാന്‍ ഡയലോഗ് പറയുന്നത് കേട്ടിട്ട് മമ്മൂട്ടി അടുത്ത് വന്ന് നിന്നു. ആ സമയത്താണ് മമ്മൂട്ടി ഞാന്‍ ആരാണ് എന്നൊക്കെ ചോദിച്ചത്. അങ്ങനെ അദ്ദേഹത്തിന്റെ കൂടെ പണ്ട് ഒപ്പം അഭിനയിച്ച ഓര്‍മ പുതുക്കുകയും ചെയ്തു. മമ്മൂട്ടിയുടെ കൂടെയുള്ള സീന്‍ ആയിട്ടും തനിക്ക് പേടി ഇല്ലാതിരുന്നത് 1975ല്‍ അദ്ദേഹത്തിന്റെ കൂടെ നാടകം കളിച്ചതുകൊണ്ടാണ്. 

അന്ന് മമ്മൂട്ടിയെക്കാളും നന്നായി അഭിനയിക്കുന്ന വേറെ നടന്മാരുമുണ്ടായിരുന്നു. അന്നത്തെ പുള്ളിയുടെ അഭിനയത്തെക്കുറിച്ചുള്ള സാധനം അന്നേ എന്റെ മനസില്‍ കിടപ്പുള്ളതുകൊണ്ട് പേടിയുണ്ടായിരുന്നില്ല. പിന്നെയല്ലേ മമ്മൂട്ടി പത്മശ്രീ ഒക്കെ വാങ്ങി നമുക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്ത തലത്തിലെത്തിയത്.

എന്റെ മനസില്‍ അന്ന് കിടക്കുന്നത് 75ല്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ച ഓര്‍മയാണ്. 75ല്‍ മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ച ആന്റണി പാലക്കലാണ് അന്നത്തെ ഏറ്റവും ടോപ്പ് നടന്‍. അന്ന് മമ്മൂട്ടി ഭംഗി കൊണ്ടാണെങ്കില്‍ ആന്റണി പ്രസന്റേഷന്‍ കൊണ്ടാണ് പിടിച്ച് നിന്നത്. ഇന്നത്തെ കാര്യമല്ല പറയുന്നത്.  

പിന്നീട് ആന്റണി പാലക്കല്‍ സിനിമ ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും മമ്മൂക്ക എത്തിയ പോലെ ഒന്നും എത്തിയിട്ടില്ല. അത് സിനിമയും നാടകവും രണ്ടും രണ്ടാണ്. കിട്ടുന്ന ഡയലോഗ് എന്താണോ അതിനനുസരിച്ചുള്ള ഡയലോഗാണ് നമ്മള്‍ പറയുന്നത്. എനിക്ക് ഭീഷ്മ പര്‍വത്തില്‍ മമ്മൂക്കയ്ക്കൊപ്പം ഒരു ഡയലോഗാണ് ഉണ്ടായിരുന്നത്. ഡയലോഗ് തന്നു.

മമ്മൂക്ക വരുമ്പോള്‍ ചെയ്യാം. പഠിച്ചോളാന്‍ പറഞ്ഞു. സിങ്ക് സൗണ്ട് ആണ്. അമല്‍ നീരദിന്റെ സിനിമ. നമുക്ക് അറിയാം ആരുടെ കൂടെയാണ് ചെയ്യാനുള്ളതെന്നും അവരുടെ പൊസിഷന്‍ എന്താണെന്നും. അതുകൊണ്ട് അവിടെ നമ്മള്‍ താഴ്ന്ന് പോകരുത് എന്നുള്ളതുകൊണ്ട് തന്നെ ഡയലോഗ് പച്ചവെള്ളം പോലെയാണ്

ഞാന്‍ പഠിച്ചത്. ആ സീന്‍ എടുത്തു. അതില്‍ ഒരു ഭാഗത്തെ ഡയലോഗിലാണ് നെഞ്ചില്‍ തട്ടണ സീനുള്ളത്.

രണ്ട് മൂന്ന് പേര് വന്ന് വിളിച്ചുകൊണ്ടു പോയി. ഒന്ന് കാണാന്‍ പോലും പറ്റീല്ല മോനെ, കത്തിച്ചു കളഞ്ഞില്ലേ... അവര് വായിക്കണ ബൈബിള്‍ തന്നെയല്ലേ ഞാനും വായിക്കണത്... എന്നായിരുന്നു ഡയലോഗ്. അത് ആ ഫീല്‍ നമുക്കും കിട്ടുമല്ലോ. അത് കഴിഞ്ഞപ്പോള്‍ മമ്മൂക്ക വേഗം ഇങ്ങനെ വണങ്ങി. ഒരു പാരഗ്രാഫ് ഡയലോഗ് ഉണ്ടായിരുന്നു. ചെയ്തത് നല്ലതായതുകൊണ്ടായിരിക്കുമല്ലോ അദ്ദേഹം ഇങ്ങനെ വണങ്ങിയത്. അത് എനിക്ക് ഭയങ്കര സന്തോഷം തന്ന സംഭവമായിരുന്നു...''

Advertisment