Advertisment

ചൂ​ട്​ കൂ​ടി​യ​തോ​ടെ തണുപ്പുള്ള പ്രദേശങ്ങൾ തേടി പാമ്പുകൾ ജനവാസ മേഖലയിൽ എത്തുന്നതിൽ ജനം ഭീതിയിൽ.കൂടുതലായി എത്തുന്നത് മൂർഖൻ പാമ്പുകൾ. ഒ​രു​വ​ർ​ഷ​ത്തി​നി​ടെ ജില്ലയിൽ നിന്നു പിടി കൂടിയത് 1500ഓ​ളം പാ​മ്പുക​ളെ​.

New Update
snake111.jpg

​കോ​ട്ട​യം: പകലെന്നോ രാത്രിയെന്നോ വെത്യാസമില്ലാതെ ചൂ​ട്​ കൂ​ടി​യ​തോ​ടെ ജ​ലാം​ശ​മു​ള്ള സ്ഥ​ല​ങ്ങ​ൾ തേ​ടി പാ​മ്പു​ക​ൾ മ​നു​ഷ്യ​വാ​സ മേ​ഖ​ല​യി​ലേ​ക്ക്​ ഇ​റ​ങ്ങു​ന്നത് വർധിച്ചത്  ജ​ന​ങ്ങ​ളി​ൽ ആശങ്ക  സൃ​ഷ്ടി​ച്ചി​രി​ക്കു​ന്നു. മുണ്ടക്കയം പശ്ചിമ കൊട്ടാരംകട ഭാഗത്ത് നിന്നും കഴിഞ്ഞ ദിവസം 13  മൂർഖൻ കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. അതേസമയം മൂർഖൻ പാമ്പിനെ ഇവിടെ നിന്നും കണ്ടെത്താത്തത് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Advertisment

മലയോര മേഖലയ്ക്കൊപ്പം കോ​ട്ട​യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളാ​യ കു​മ​ര​കം, ആ​ർ​പ്പൂ​ക്ക​ര, അ​യ്മ​നം, തി​രു​വാ​ർ​പ്പ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പാ​മ്പു​ശ​ല്യം അ​ധി​ക​വും. മൂ​ർ​ഖ​ൻ പാ​മ്പു​ക​ളു​ടെ ശ​ല്യ​മാ​ണ്​ വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു​വ​ർ​ഷ​ത്തി​നി​ടെ 1500ഓ​ളം പാ​മ്പു​ക​ളെ​യാ​ണ്​ വ​നം വ​കു​പ്പ്​ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി പി​ടി​കൂ​ടി​യ​ത്. അ​ധി​ക​വും മൂ​ർ​ഖ​ൻ പാ​മ്പു​ക​ൾ ത​ന്നെ​യാ​ണ്. തി​രു​വാ​തു​ക്ക​ലി​ൽ​നി​ന്ന്​ മൂ​ർ​ഖ​ൻ പാ​മ്പി​നെ​യും നാ​ൽ​പ​തി​ലേ​റെ കു​ഞ്ഞു​ങ്ങ​ളെ​യും പി​ടി​കൂ​ടി​യ​ത്​ ഏ​താ​നും ഒരു മാസം മു​ൻപാണ്. 

വി​ഷ​പ്പാ​മ്പു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​ത്​ ജ​ന​ങ്ങ​ളു​ടെ ഭ​യം വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മീ​ൻ​കു​ള​ങ്ങ​ളി​ലെ മീ​നു​ക​ളെ പാ​മ്പു​ക​ൾ ഭ​ക്ഷ​ണ​മാ​ക്കു​ന്ന​ത്​ മ​ത്സ്യ​ക്ക​ർ​ഷ​ക​ർ​ക്ക്​ തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും മ​റ്റും ഉ​ട​ക്കു​വ​ല​വെ​ച്ച്​ മീ​ൻ​പി​ടി​ക്കു​ന്ന​വ​ർ​ക്ക്​ മി​ക്ക​പ്പോ​ഴും ല​ഭി​ക്കു​ന്ന​ത്​ മൂ​ർ​ഖ​ൻ, ചേ​ര​ക​ളെ​യാ​ണ്. ത​വ​ള, എ​ലി തു​ട​ങ്ങി​യ ജീ​വി​ക​ളെ തി​ന്നു​മെ​ന്ന​തി​നാ​ൽ പാ​മ്പു​ക​ളെ കൊ​ണ്ട്​ ഉ​പ​കാ​ര​വും ഉ​ണ്ടാ​കു​ന്നു​ണ്ട്.

ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ങ്ങ​ൾ, കൃ​ഷി​യി​ല്ലാ​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ൾ, ച​തു​പ്പി​നോ​ട്​ ചേ​ർ​ന്നു​ള്ള ജ​ല​സാ​മീ​പ്യ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം പാ​മ്പു​ക​ൾ​ക്ക്​ വ​ള​രാ​ൻ അ​നു​യോ​ജ്യ​മാ​യ സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്നു. കോ​ഴി​ക​ളും വ​ള​ർ​ത്തു​പ​ക്ഷി​ക​ളും ഇ​വ​റ്റ​ക്ക്​ ഭ​ക്ഷ​ണ​മാ​കു​ക​യും ചെ​യ്യും.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ ഈ ​വ​ർ​ഷം പാ​മ്പു​ക​ടി​യേ​റ്റ​വ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. ഏ​റ്റു​മാ​നൂ​രി​ൽ ട്രെ​യി​ൻ യാ​ത്രി​ക​ന്​ പാ​മ്പു​ക​ടി​യേ​റ്റ​താ​ണ്​ അ​വ​സാ​ന​മാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്ത സം​ഭ​വം. മാ​ർ​ച്ച്, ഏ​പ്രി​ൽ, മേ​യ്​ മാ​സ​ങ്ങ​ളി​ലാ​ണ്​ പാ​മ്പു​ക​ൾ മു​ട്ട​വി​രി​ഞ്ഞ്​ ഇ​റ​ങ്ങു​ന്ന​ത്. 28 ഡി​ഗ്രി സെ​ൽ​ഷ്യ​സ് താ​പ​നി​ല​യി​ൽ പാ​മ്പു​ക​ൾ​ക്ക് സു​ഖ​മാ​യി ജീ​വി​ക്കാ​ൻ സാ​ധി​ക്കും. താ​പ​നി​ല കൂ​ടു​മ്പോ​ഴാ​ണ്​ ഇ​വ ത​ണു​പ്പു​ള്ള സ്ഥ​ല​ങ്ങ​ൾ തേ​ടി​യി​റ​ങ്ങു​ന്ന​ത്. ചൂ​ടു​കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ പാ​മ്പു​ക​ളെ​ വ​നം​വ​കു​പ്പ്​ പി​ടി​കൂ​ടി സു​ര​ക്ഷി​ത​മേ​ഖ​ല​ക​ളി​ലേ​ക്ക്​ തു​റ​ന്നു​വി​ടുകയാണ് ചെയുന്നത്.

Advertisment