Advertisment

കോട്ടയത്ത് സ്ഥാനാർത്ഥിക്കൊപ്പം തുറന്ന വാഹനത്തിലെ റോഡ് ഷോയിൽ നിന്നും ഒഴിവായി രാഹുൽ ഗാന്ധി ! പെട്ടെന്നുള്ള രാഹുലിന്റെ തീരുമാനത്തിൽ അന്തംവിട്ട് നേതാക്കളും; വേദിയിൽ സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും പറയാതെ രാഹുൽ പ്രസംഗിച്ചത് സ്ഥാനാർഥിയുടെ മുൻകാല ചരിത്രത്തിലുള്ള നീരസത്തോടെ ! രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ ആളില്ലാതെ വന്നതിന്റെ പേരിൽ യുഡിഎഫിലും തമ്മിലടി രൂക്ഷം

രാഹുൽ ഗാന്ധി  ഹെലികോപ്ടർ ഇറങ്ങിയ ഗ്രൗണ്ട് മുതൽ സമ്മേളന നഗരി വരെ റോഡ് ഷോ നടത്തുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചത്. സ്ഥാനാർത്ഥിക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ എന്നായിരുന്നു ധാരണ.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
rahul gandhi kottayam1

കോട്ടയം:  യുഡിഎഫ് സ്ഥാനാർത്ഥിക്കു വേണ്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രചാരണത്തിന് എത്തിയതിന് പിന്നാലെ പുതിയ വിവാദം. പരിപാടിക്ക് ആളു കുറഞ്ഞതും സംഘാടക പിഴവും റോഡ് ഷോ രാഹുൽ ഗാന്ധി ഒഴിവാക്കിയതുമാണ് പുതിയ വിവാദം.

Advertisment

രാഹുൽ ഗാന്ധി  ഹെലികോപ്ടർ ഇറങ്ങിയ ഗ്രൗണ്ട് മുതൽ സമ്മേളന നഗരി വരെ റോഡ് ഷോ നടത്തുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചത്. സ്ഥാനാർത്ഥിക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ എന്നായിരുന്നു ധാരണ.

എന്നാൽ റോഡ് ഷോ വേണ്ടെന്ന് അവസാന നിമിഷം രാഹുൽ സംഘാടകരെ അറിയിച്ചു. സ്ഥാനാർത്ഥിക്കൊപ്പം യാത്രയ്ക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞതോടെ നേതാക്കൾ വെട്ടിലായി.


തുടർന്ന് രാഹുൽ  നേരെ സമ്മേളന വേദിയിലേക്ക് എത്തി.  സ്റ്റേഡിയത്തിൽ ആള് തീരെ കുറവായിരുന്നത് രാഹുലിനെയും അസ്വസ്ഥനാക്കി.


ഇതേ ചൊല്ലി കോൺഗ്രസ് - കേരളാ കോൺഗ്രസ് തർക്കവും ഉണ്ടായി. അണികളില്ലാത്ത പാർട്ടിയെ കൂടെ കൂട്ടിയാൽ ആളുണ്ടാകില്ലെന്ന് കോൺഗ്രസ് നേതാക്കൾ തുറന്നടിച്ചു. എന്നാൽ കോൺഗ്രസ് നേതാക്കൾ മനപ്പൂർവം പ്രവർത്തകരെ കൊണ്ടുവരാത്തതെന്നായിരുന്നു കേരളാ കോൺഗ്രസിന്റെ നിലപാട്.

ഇരു വിഭാഗവും പരസ്പര ആരോപണ - പ്രത്യാരോപണങ്ങളുമായി രംഗത്ത് വന്നതോടെ  തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും താളം തെറ്റിയിട്ടുണ്ട്. രാജ്യത്ത് കാലുമാറ്റത്തിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിച്ച പാർട്ടി ആണ് കോൺഗ്രസ്‌. അതൊക്കെ നേരിട്ടത് രാഹുൽ ഗാന്ധിയും ആയിരുന്നു. അങ്ങനുള്ളപ്പോൾ കോട്ടയത്തു മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർഥി കഴിഞ്ഞ 11 വർഷത്തിനിടെ 4 തവണ മുന്നണിയും 4 തവണ പാർട്ടിയും മാറിയ ആളാണെന്നത് രാഹുലിനെ ചൊടിപ്പിച്ചിരുന്നു. സ്ഥാനാർഥിയുടെ മുൻകാല ചരിത്രം നേതൃത്വം രാഹുലിനെ ധരിപ്പിച്ചിരുന്നില്ല. അതിലുള്ള നീരസമാണ് സ്ഥാനാർഥി ഫ്രാൻസീസ് ജോർജുമായി കൃത്യമായ അകലം പാലിച്ചുകൊണ്ട് രാഹുൽ പ്രകടമാക്കിയത്.

Advertisment