Advertisment

സൗദി വിസാ സ്റ്റാമ്പിംഗ് കേന്ദ്രം മലപ്പുറത്ത് ഉടൻ; മംഗലാപുരത്തും വി എഫ് എസ് യുണിറ്റ്

New Update
vfs global

മലപ്പുറം: സൗദിയിലേക്ക്  തിരിക്കാൻ ആഗ്രഹിക്കുന്ന മലബാറിലുള്ളവർക്ക് സന്തോഷവാർത്ത. സൗദി വിസ കൈകാര്യം ചെയ്യുന്ന ഏജൻസിയായ വി എഫ് എസ്  മലപ്പുറത്തും മംഗലാപുരത്തും  പുതിയ ഓഫീസുകൾ  തുടങ്ങുന്നു. ഇവിടങ്ങളിൽ ഏതാനും ആഴ്ചകൾക്കകം തന്നെ വി എഫ് എസ് കേന്ദ്രം പ്രവർത്തനം ആരംഭിക്കുമെന്നാണ് വിവരം.

സൗദിയിലേക്കുള്ള സന്ദര്‍ശക, ഫാമിലി, ടൂറിസ്റ്റ് വിസാ നടപടികള്‍ക്കായുള്ള അപേക്ഷകരുടെ എണ്ണപ്പെരുപ്പം പരിഗണിച്ചു കൊണ്ടാണ് പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. കേരളത്തിൽ നിന്നുള്ള സൗദി വിസ അപേക്ഷകർ വളരെയേറെയാണ്. മംഗലാപുരം കേന്ദ്രവും ഉത്തര കേരളത്തിലുള്ളവർക്ക് അനുഗ്രഹമാകും.

പുതുതായി തുടങ്ങുന്ന മലപ്പുറം, മംഗലാപുരം കേന്ദ്രങ്ങൾ രണ്ടു മാസങ്ങൾക്കകം തുറക്കാൻ പാകത്തിലുള്ള പ്രവർത്തനങ്ങളാണ് അണിയറയിൽ പുരോഗമിക്കുന്നതെന്ന് വി എഫ് എസ് വൃത്തങ്ങൾ വെളിപ്പെടുത്തി.

Advertisment