Advertisment

എഐടിയുസി മലമ്പുഴ മേഖല കമ്മിറ്റി പുതുപ്പരിയാരത്ത് മെയ്‌ ദിനം ആഘോഷിച്ചു

author-image
ജോസ് ചാലക്കൽ
New Update
aituc may day celebration

പാലക്കാട്: എഐടിയുസി മലമ്പുഴ മേഖല കമ്മിറ്റി പുതുപ്പരിയാരത്ത് മെയ്‌ ദിനം ആഘോഷിച്ചു. സ. എ.എൻ യൂസുഫ് സ്മാരകത്തിൽ എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ്‌ ടി.എസ് ദാസ് പതാക ഉയർത്തി ഉത്ഘാടനം നിർവഹിച്ചു. പി.എം സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. 

കെ. അൻവർ ബാബു സ്വാഗതം പറഞ്ഞു. വിജേഷ് ജെ.എം, സുകുമാരൻ കെ, അലി പി, മോഹൻദാസ്, അഡ്വ. സുനിൽകുമാർ, സജിത ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. എഐവൈഎഫ്, ബികെഎംയു, എഐടിയുസി തുടങ്ങി ബഹുജന സംഘടനാ നേതാക്കന്മാർ പങ്കെടുത്തു.

Advertisment