Advertisment

മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദേവാലയത്തിൽ നവവൈദികൻ ലിജോ പതിപ്പറമ്പന് സ്വീകരണവും അനുമോദനവും നൽകി

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
fr. lijo pathiparambil

മുക്കാട്ടുകര: മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദേവാലയത്തിൽ നവവൈദികൻ ലിജോ പതിപ്പറമ്പന് സ്വീകരണവും, അനുമോദനവും നൽകി. ഇടവക വികാരി റവ.ഫാ. പോൾ പിണ്ടിയാൻ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ അതിരൂപത ഫിനാൻസ് ഓഫീസർ റവ.ഫാ. വർഗീസ് കുത്തൂർ ഉദ്ഘാടനം നിർവഹിച്ചു. 

Advertisment

അസി.വികാരി റവ.ഫാ. ആൻ്റണി ചിറ്റിലപ്പിള്ളി, മദർ സുപ്പീരിയർ സി.ജെസ്സി ആൻ്റോ, ഇടവക കൈക്കാരൻ സോജൻ മഞ്ഞില, കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി പ്രസിഡണ്ട് സെബിൻ.സി.കെ, തിരുപ്പട്ട കമ്മിറ്റി ജോയിൻ്റ് കൺവീനർ റോബിൻ പോൾ എന്നിവർ ആശംസകൾ നേർന്നു.

പുതിയതായി തിരുപ്പട്ടം സ്വീകരിച്ച റവ.ഫാ.ലിജോ പതിപ്പറമ്പൻ്റെ മറുപടി പ്രസംഗത്തിന് ശേഷം ഇടവക അംഗങ്ങളുടെ കലാപരിപാടികളോടു കൂടി അനുമോദന യോഗം വർണ്ണാഭമായി.

ഇടവക കൈക്കാരൻമാരായ വിൽസൻ പ്ലാക്കൽ, കൊച്ചുവർക്കി തരകൻ, ജെൻസൻ ജോസ് കാക്കശ്ശേരി, പ്രതിനിധി യോഗം അംഗങ്ങൾ, സംഘടന പ്രതിനിധികൾ, പള്ളി ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment