Advertisment

സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്; ജാഗ്രതയില്‍ ജനങ്ങള്‍

New Update
സൂര്യാഘാതം: കളക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു ; പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഈ നമ്പറുകളില്‍ വിളിച്ചറിയിക്കാം

തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ് നല്‍കിയതോടെ ജാഗ്രതയിലാണ് ജനങ്ങള്‍. പാലക്കാടും കൊല്ലം തൃശ്ശൂര്‍ ജില്ലകളിലും ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തി. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം എന്ന ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി.

Advertisment

തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര ചൂട് രേഖപ്പെടുത്തിയതിന്റേയും താപനില ഇനിയും ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് പാലക്കാട് ജില്ലയില്‍ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയത്.  കൊല്ലം തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നും 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ഉയര്‍ന്ന താപനില.

പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നത്തെ ഉയര്‍ന്ന താപനില. കൊല്ലം തൃശ്ശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസും, കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസും, പത്തനംതിട്ട ആലപ്പുഴ കോട്ടയം മലപ്പുറം കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസും, തിരുവനന്തപുരം 36 ഡിഗ്രി സെല്‍ഷ്യസും ഇടുക്കി വയനാട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസുമാണ് ഇന്നത്തെ താപനില.

സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലുള്ളതാണ് ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കി ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കണമെന്ന് ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കി.

Advertisment