Advertisment

എന്താണ് വാമ്പയര്‍ ഫേഷ്യല്‍? കൂടുതലറിയാം..

കൊളാജൻ, എലാസ്റ്റിൻ എന്നിവ വർദ്ധിപ്പിക്കുന്നതിനും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനുമാണ് ഈ ഫേഷ്യൽ ചെയ്യുന്നത്. 

New Update
we3456789iuy

ഒരു വ്യക്തിയുടെ കൈയിൽ നിന്ന് രക്തം വലിച്ചെടുത്ത് പ്ലേറ്റ്‌ലെറ്റുകൾ വേർതിരിച്ച് മൈക്രോനീഡിൽസ് ഉപയോഗിച്ച് രോഗിയുടെ മുഖത്ത് പുരട്ടുന്ന പ്രത്യേക തരം സൗന്ദര്യ വർദ്ധക പ്രക്രിയയാണ് വാമ്പയർ ഫേഷ്യൽ. ചെറിയ ഹൈപ്പോഡെർമിക് സൂചികൾ ഉപയോഗിച്ച് ചർമ്മത്തിൻ്റെ മുകളിലെ പാളികളിലേക്ക് ഇത് കുത്തിവയ്ക്കുന്നു. കൊളാജൻ, എലാസ്റ്റിൻ എന്നിവ വർദ്ധിപ്പിക്കുന്നതിനും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനുമാണ് ഈ ഫേഷ്യൽ ചെയ്യുന്നത്. 

സൗന്ദര്യ വർദ്ധക ശസ്ത്രക്രിയകളെ അപേക്ഷിച്ച് ഇത് ചിലവ് കുറഞ്ഞതും പെട്ടെന്ന് ഫലം കിട്ടുന്നതുമായ രീതിയാണെന്ന് പ്രചാരമുണ്ട്. പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ അല്ലെങ്കിൽ പിആർപി (platelet-rich plasma) എന്നും വിളിക്കപ്പെടുന്ന ഈ പ്രക്രിയ നേർത്ത വരകൾ കുറയ്‌ക്കാനും മുഖത്തെ പാടുകൾ, ചുളിവുകൾ എന്നിവ മാറ്റാനും ഫലപ്രദമാണെന്ന് പ്രചാരകർ പറയുന്നു.

ന്യൂ മെക്‌സിക്കോയിൽ വാമ്പയർ ഫേഷ്യലിനു ശേഷം സ്ത്രീകളിൽ എച്ച്ഐവി ബാധിച്ച വാർത്ത നാം അറി‍ഞ്ഞതാണ്. ഉപകരണങ്ങളുടെ തെറ്റായ കൈകാര്യം ചെയ്യൽ, പ്രത്യേകിച്ച് സൂചികൾ വീണ്ടും ഉപയോഗിക്കുന്നത്, രക്തത്തിലൂടെ പകരുന്ന രോഗങ്ങൾ പകരും. ഇതിനായി ഉപയോഗിച്ച ശുദ്ധീകരിക്കാത്ത സൂചികളും അണുബാധയുള്ള രക്തക്കുപ്പികളും വഴിയാകാം വൈറസ് ബാധയെന്നാണ് റിപ്പോർട്ടുകൾ.

vampire-facial-safe
Advertisment