Advertisment

ആരോപണങ്ങള്‍ തിരിച്ചടിയാകുമോയെന്ന് ആശങ്ക ? കൈസര്‍ഗഞ്ചില്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിന് പകരം മകന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും; റായ്ബറേലിയില്‍ മത്സരിക്കുന്നത് ദിനേശ് പ്രതാപ് സിങ്‌

ഗുസ്തി താരങ്ങളുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന ആരോപണത്തില്‍ കുടുങ്ങിയതാണ് ബ്രിജ് ഭൂഷണ് തിരിച്ചടിയായത്. ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങള്‍ തിരിച്ചടിയായേക്കുമെന്ന ആശങ്കയിലാണ് മകനെ മത്സരിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍

author-image
നാഷണല്‍ ഡസ്ക്
Updated On
New Update
brij

ലഖ്‌നൗ: റായ്ബറേലിയിലേയും കൈസര്‍ഗഞ്ജിലേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി.  ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽനിന്നുള്ള സിറ്റിങ് എംപിയായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനു പകരം ഇളയമകൻ കരൺ ഭൂഷൺ സിങ്ങിനു പകരം ഇളയമകൻ കരൺ ഭൂഷൺ സിങ്ങിനെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.

ഗുസ്തി താരങ്ങളുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന ആരോപണത്തില്‍ കുടുങ്ങിയതാണ് ബ്രിജ് ഭൂഷണ് തിരിച്ചടിയായത്. ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങള്‍ തിരിച്ചടിയായേക്കുമെന്ന ആശങ്കയിലാണ് മകനെ മത്സരിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൈസർഗഞ്ചിൽനിന്നു രണ്ട് ലക്ഷം വോട്ടിനാണു ബ്രിജ് ഭൂഷൺ വിജയിച്ചത്. ദിനേശ് പ്രതാപ് സിങ്ങാണ് റായ്ബറേലിയില്‍ മത്സരിക്കുക. റായ്ബറേലിയില്‍ 2019-ല്‍ സോണിയാഗാന്ധിക്കെതിരെയും ദിനേശ് പ്രതാപ് സിങ്ങായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥി. സോണിയ ഗാന്ധിയുടെ മണ്ഡലമായിരുന്ന റായ്‌ബറേലിയിൽ കോൺഗ്രസ് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.

Advertisment