Advertisment

ഗൂഗിള്‍ ചതിച്ചാശാനേ...! ആഗോളതലത്തില്‍ സര്‍ച്ചിന്‍ എഞ്ചിന്‍ പണിമുടക്കിയതായി റിപ്പോര്‍ട്ട്; സോഷ്യല്‍ മീഡിയയില്‍ പരാതിപ്രളയം

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്‌സി'ല്‍ നിരവധി പേരാണ് തങ്ങള്‍ക്ക് ഗൂഗിള്‍ സേവനം തടസപ്പെട്ടതായി അഭിപ്രായപ്പെട്ടത്. ഇതുവ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ടുകളും ഉപയോക്താക്കള്‍ പുറത്തുവിട്ടു.

author-image
ടെക് ഡസ്ക്
Updated On
New Update
google1

സര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ ആഗോളതലത്തില്‍ പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്. നിരവധി പേരാണ് തങ്ങള്‍ക്ക് ഗൂഗിള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്. യുകെയില്‍ 300ലധികം ഉപയോക്താക്കള്‍ ഈ പ്രശ്‌നം ഉന്നയിച്ചതായി 'ഡൗണ്‍ഡിറ്റക്ടര്‍' വ്യക്തമാക്കുന്നു. യുഎസില്‍ ആയിരത്തിലധികം പേരാണ് ആശങ്ക പങ്കുവച്ചത്. പ്രത്യേകിച്ചും ന്യുയോര്‍ക്ക്, ഡെന്‍വര്‍, കൊളറാഡോ, സിയാറ്റില്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതല്‍ പ്രശ്‌നം അനുഭവപ്പെട്ടത്.

എന്നാല്‍ ഗൂഗിളിന്റെ മറ്റ് സേവനങ്ങളായ ജിമെയില്‍, യൂട്യൂബ്, ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ ടോക്ക് എന്നിവയില്‍ കാര്യമായ പ്രശ്‌നം അനുഭവപ്പെട്ടില്ല. യുഎസിലെ ഏകദേശം 100 ഉപയോക്താക്കൾ ഗൂഗിൾ മാപ്‌സിൽ പ്രശ്‌നങ്ങൾ നേരിടുന്നതായി ഡൗൺഡിറ്റക്‌ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്‌സി'ല്‍ നിരവധി പേരാണ് തങ്ങള്‍ക്ക് ഗൂഗിള്‍ സേവനം തടസപ്പെട്ടതായി അഭിപ്രായപ്പെട്ടത്. ഇതുവ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ടുകളും ഉപയോക്താക്കള്‍ പുറത്തുവിട്ടു.



Advertisment