Advertisment

കിണറ്റിലേക്ക് വീണ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാല്‍ വഴുതി കിണറ്റില്‍ വീണ് നാലാം ക്ലാസുകാരന് ദാരുണാന്ത്യം; മരണം അടുത്ത ദിവസം ആദ്യകുര്‍ബാന സ്വീകരണത്തിനായുള്ള ഒരുക്കങ്ങള്‍ക്കിടെ

വല്ലയില്‍ ഓന്തനാല്‍ ബിജു പോളിന്റ മകനു മായ ലിജു ബിജു(10)വാണ് മരിച്ചത്.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
35336

പാലാ: കുടക്കച്ചിറയില്‍ കളിക്കുന്നതിനിടെ കിണറ്റിലേക്ക് വീണ പന്ത് എടുക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ കാല്‍ വഴുതി കിണറ്റിലേക്ക് വീണു പത്തു വയസുകാരന്  ദാരുണാന്ത്യം. വല്ലയില്‍ ഓന്തനാല്‍ ബിജു പോളിന്റ മകനു മായ ലിജു ബിജു(10)വാണ് മരിച്ചത്. കുടക്കച്ചിറ സെന്റ് ജോസഫ് എല്‍.പി. സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.  

Advertisment

കിണറ്റില്‍ വീണ ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്ത ദിവസം ആദ്യകുര്‍ബാന സ്വീകരണത്തിനായുള്ള ഒരുക്കത്തിലായിരുന്നു ലിജു.

 

 

Advertisment