Advertisment

കുളിക്കാനെത്തി കാല്‍വഴുതി പുഴയില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കവെ  വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

പട്ടാമ്പി മരുതൂര്‍ പൂഴിക്കുന്നത്ത് അബ്ദുല്‍ നാസറിന്റെ മകന്‍ മുഹമ്മദ് നിശാലാ(12)ണ് മരിച്ചത്. 

New Update
46447778686

കൊപ്പം: തൂതപ്പുഴയില്‍ കുളിക്കാനെത്തി കാല്‍വഴുതി വീണു ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. പട്ടാമ്പി മരുതൂര്‍ പൂഴിക്കുന്നത്ത് അബ്ദുല്‍ നാസറിന്റെ മകന്‍ മുഹമ്മദ് നിശാലാ(12)ണ് മരിച്ചത്. 

Advertisment

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 12.30ന് തൂതപ്പുഴയുടെ ചുണ്ടമ്പറ്റ പൊന്നീരിപ്പാറ കടവിലാണ് സംഭവം. നാട്ട്യമംഗലം ചുണ്ടമ്പറ്റ ശില്‍പിപുരത്ത് അമ്മാവന്റെ വിവാഹത്തിനു വന്നതാണ് നിശാല്‍. വെള്ളിയാഴ്ച വോട്ടെടുപ്പ് ദിവസം ബന്ധുക്കളായ കൂട്ടുകാരോടൊപ്പം പുഴയിലേക്ക് കുളിക്കാന്‍ പോയതാണ്. 

കൂടെയുള്ള ഒരു കുട്ടി മുങ്ങിത്താഴ്ന്നപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കവേയാണ് നിശാല്‍ അപകടത്തില്‍പ്പെട്ടത്. മുങ്ങിത്താഴ്ന്ന കുട്ടി രക്ഷപ്പെട്ടെങ്കിലും നിശാല്‍ കാല്‍വഴുതി ആഴത്തിലേക്ക് താഴ്ന്നു. കടവില്‍ കുളിക്കാന്‍ എത്തിയവര്‍ ഉടന്‍തന്നെ കുട്ടിയെ മുങ്ങിയെടുത്ത് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ മരിച്ചു. പട്ടാമ്ബി ഗവ. യു.പി. സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.

 

Advertisment