Advertisment

ഇലവീഴാപൂഞ്ചിറയില്‍ നിയന്ത്രണംവിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ആറു പേര്‍ക്ക് പരുക്ക്, അപകടത്തില്‍പ്പെട്ടത് സൂര്യോദയം കാണാന്‍ പുറപ്പെട്ട എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനം; ഒരാളുടെ നില ഗുരുതരം

എറണാകുളം, കൊല്ലം, കണ്ണൂര്‍ സ്വദേശികളായ ആറു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു.

New Update
5355

പാലാ: വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള റോഡില്‍ കാര്‍ ക്രാഷ് ബാരിയര്‍ തകര്‍ത്ത് കുഴിയിലേക്ക് മറിഞ്ഞ്  എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു അപകടം. റോഡിലെ വളവില്‍വച്ച് നിയന്ത്രണംവിട്ട് കാര്‍ സൈഡിലുണ്ടായിരുന്ന ക്രാഷ് ബാരിയര്‍ തകര്‍ത്തു താഴേക്ക് മറിയുകയായിരുന്നു. 

എറണാകുളം, കൊല്ലം, കണ്ണൂര്‍ സ്വദേശികളായ ആറു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. മറ്റുള്ളവര്‍ക്ക് നിസാര പരിക്കുകളാണുള്ളത്. ഇലവീഴാപൂഞ്ചിറയില്‍നിന്ന് സൂര്യോദയം വീക്ഷിക്കാനാണ് സംഘം ഇവിടെയെത്തിയത്.

ബി.എം, ബി.സി. നിലവാരത്തിലാത്തില്‍ നിര്‍മ്മിച്ച മേലുകാവ് മുതല്‍ ഇലവീഴാപൂഞ്ചിറ വരെയുള്ള റോഡില്‍ അശ്രദ്ധയെത്തുടര്‍ന്ന് നിരവധി അപകടങ്ങളാണുണ്ടാകുന്നത്. നിരവധി അപകട വളവുകള്‍ ഉള്ള റോഡില്‍ അമിത വേഗത്തിനു നിയന്ത്രണമുണ്ടെങ്കിലും ഇവിടെയെത്തുന്ന യുവാക്കള്‍ ഇതു പാലിക്കാറില്ല. ഇതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണം. 

Advertisment