Advertisment

ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് ഇ.പി. ജയരാജന്‍; ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം വേണം; ഒരു വർഷം മുൻപ്‌ നടന്ന സംഭവം ലോക്‌സഭ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുൻപ്‌ മാത്രം വെളിപ്പെടുത്തിയതിന്റെ ലക്ഷ്യം വ്യക്തമെന്നും ഇ.പി.

ഒരു വർഷം മുൻപ്‌ നടന്ന സംഭവം ലോക്‌സഭ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുൻപ്‌ മാത്രം വെളിപ്പെടുത്തിയതിന്റെ രാഷ്‌ട്രീയ ഉദ്ദേശ്യവും വ്യക്തമാണെന്നും ഇ.പി ജയരാജൻ വക്കീൽ നോട്ടീസിൽ പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
ep jayarajan sobha surendran 1

തിരുവനന്തപുരം: ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായുളള കൂടിക്കാഴ്ച വിവാദമായതിന് പിന്നാലെ ഇ.പി. ജയരാജൻ നിയമ നടപടി തുടങ്ങി. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിൻെറ നിർദ്ദേശത്തെ തുടർന്നാണ് നിയമ നടപടി ആരംഭിച്ചത്. ബിജെപി നേതാവ്‌ ശോഭാ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ എൽഡിഎഫ്‌ കൺവീനറും സിപിഐ എം കേന്ദ്രകമ്മറ്റിയംഗവുമായ ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു.

Advertisment

ആരോപണങ്ങൾ പിൻവലിച്ച്‌ ഉടൻ മാധ്യമങ്ങളിലൂടെ മാപ്പ്‌ അപേക്ഷിക്കാത്ത പക്ഷം, സിവിൽ–-ക്രിമിനൽ നിയമ നടപടികൾക്ക്‌ വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ്‌ അഡ്വ. എം രാജഗോപാലൻ നായർ മുഖേന ഇ പി നോട്ടീസ്‌ അയച്ചത്‌.


 തന്നെയും പാർട്ടിയേയും അധിക്ഷേപിക്കുന്നതിനും കരിവാരിത്തേക്കുന്നതിനും വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമ നടപടി തുടങ്ങിയത്.


വിവിധ പത്രങ്ങളിലും വാർത്താചാനലുകളിലും നൽകിയ അഭിമുഖങ്ങളിലും പ്രതികരണങ്ങളിലും ഇവർ അപവാദം പ്രചരിപ്പിക്കുകയാണ്‌. വസ്തുതയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ആരോപിക്കുക വഴി തന്നെ മാത്രമല്ല പാർട്ടിയേയും നേതാക്കളേയും അധിക്ഷേപിച്ചിരിക്കുകയാണ്‌. ബിജെപി യിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച്‌ ദല്ലാളിനൊപ്പം   ഇ പി ജയരാജൻ   തന്നെ വന്നുകണ്ടുവെന്ന ശോഭാ സുരേന്ദ്രന്റെ വാദം പച്ച നുണയാണ്‌.  കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയിൽ 60 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള നേതാവായ തൻെറ  പാർട്ടി കൂറും പ്രത്യയശാസ്‌ത്രത്തോടുള്ള പ്രതിബദ്ധതയും ആർക്കും ചോദ്യം ചെയ്യാനാവാത്തതാണ്‌.

1995 ഏപ്രിലിൽ രണ്ട്‌ ബിജെപി ക്കാരാണ്‌ ട്രെയിൽ വച്ച്‌  കൊലപ്പെടുത്താൻ ശ്രമിച്ചത്‌. അങ്ങനെയുള്ള ഒരു നേതാവിനെതിരെ, തെരഞ്ഞെടുപ്പ്‌ സമയത്ത്‌ തന്നെ ഇത്തരം അധിക്ഷേപകരമായ ആരോപണങ്ങൾ ഉന്നയിച്ചത്‌ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ്‌. ഉപതെരഞ്ഞെടുപ്പ്‌ സമയത്തടക്കം മുൻപും ഇത്തരം ഗൂഢനീക്കങ്ങൾ നടന്നിട്ടുണ്ട്‌. ഒരു വർഷം മുൻപ്‌ നടന്ന സംഭവം ലോക്‌സഭ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുൻപ്‌ മാത്രം വെളിപ്പെടുത്തിയതിന്റെ രാഷ്‌ട്രീയ ഉദ്ദേശ്യവും വ്യക്തമാണെന്നും ഇ.പി ജയരാജൻ വക്കീൽ നോട്ടീസിൽ പറഞ്ഞു.

Advertisment