Advertisment

ബാറ്റിംഗില്‍ 'ഗോള്‍ഡന്‍ ഡക്കാ'യെങ്കിലും ബൗളിംഗില്‍ തിളങ്ങി ഹാര്‍ദ്ദിക് പാണ്ഡ്യ; ബാറ്റര്‍മാര്‍ കളി മറന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്‌

ലഖ്‌നൗവിനു വേണ്ടി മൊഹ്‌സിന്‍ ഖാന്‍ രണ്ട് വിക്കറ്റും, മാര്‍ക്കസ് സ്‌റ്റോയിനിസ്, നവീന്‍ ഉള്‍ ഹഖ്, മയങ്ക് യാദവ്, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ipl lsg vs mi

ലഖ്‌നൗ: ബാറ്റര്‍മാര്‍ കളി മറന്ന മത്സരത്തില്‍ ആതിഥേയരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് പരാജയപ്പെട്ട് മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റു ചെയ്ത മുംബൈയെ 20 ഓവറില്‍ 144 റണ്‍സിന് ലഖ്‌നൗ ചുരുട്ടിക്കെട്ടി. ഏഴ് വിക്കറ്റുകളാണ് മുംബൈയ്ക്ക് നഷ്ടമായത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലഖ്‌നൗ 19.2 ഓവറില്‍ ആറു വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.

Advertisment

41 പന്തില്‍ 46 റണ്‍സ് നേടിയ നെഹാല്‍ വധേരയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. പുറത്താകാതെ 18 പന്തില്‍ 35 റണ്‍സെടുത്ത ടിം ഡേവിഡ് മാത്രമാണ് മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയത്. ഇഷന്‍ കിഷന്‍-36 പന്തില്‍ 32, രോഹിത് ശര്‍മ-4, സൂര്യകുമാര്‍ യാദവ്-10, തിലക് വര്‍മ-7, ഹാര്‍ദ്ദിക് പാണ്ഡ്യ-ഗോള്‍ഡന്‍ ഡക്ക് തുടങ്ങിയവര്‍ നിരാശപ്പെടുത്തി. 

ലഖ്‌നൗവിനു വേണ്ടി മൊഹ്‌സിന്‍ ഖാന്‍ രണ്ട് വിക്കറ്റും, മാര്‍ക്കസ് സ്‌റ്റോയിനിസ്, നവീന്‍ ഉള്‍ ഹഖ്, മയങ്ക് യാദവ്, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

45 പന്തില്‍ 62 റണ്‍സെടുത്ത സ്റ്റോയിനിസ് ലഖ്‌നൗവിനു വേണ്ടി ബാറ്റിംഗിലും തിളങ്ങി. കെഎല്‍ രാഹുല്‍ 22 പന്തില്‍ 28 റണ്‍സെടുത്തു. മറ്റ് ലഖ്‌നൗ ബാറ്റര്‍മാര്‍ നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവച്ചത്. മുംബൈയ്ക്കു വേണ്ടി ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി. നുവാന്‍ തുഷാര, ജെറാള്‍ഡ് കൊറ്റ്‌സി, മുഹമ്മദ് നബി എന്നിവര്‍ ഓരോന്ന് വീതവും.

Advertisment