Advertisment

അനായാസം ! സിഎസ്‌കെയെ തകര്‍ത്ത് പഞ്ചാബ് കിംഗ്‌സ്; ജയം ഏഴ് വിക്കറ്റിന്‌

48 പന്തില്‍ 62 റണ്‍സെടുത്ത ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തില്‍ വിരാട് കോഹ്ലിയെ മറികടന്ന് റുതുരാജ് ഒന്നാമതെത്തി

New Update
ipl pbks vs csk

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉയര്‍ത്തിയ 163 റണ്‍സിന്റെ വിജയലക്ഷ്യം, 13 പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി അനായാസം മറികടന്ന് പഞ്ചാബ് കിംഗ്‌സ്. 30 പന്തില്‍ 46 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോ, 23 പന്തില്‍ 43 റണ്‍സെടുത്ത റിലീ റൂസോ, 10 പന്തില്‍ 13 റണ്‍സെടുത്ത പ്രഭ്‌സിമ്രാന്‍ സിംഗ് എന്നിവരുടെ വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്.

26 പന്തില്‍ 25 റണ്‍സുമായി ശശാങ്ക് സിംഗും, 20 പന്തില്‍ 26 റണ്‍സുമായി സാം കറനും പുറത്താകാതെ നിന്നു. ചെന്നൈയ്ക്കു വേണ്ടി റിച്ചാര്‍ ഗ്ലീസനും, ശിവം ദുബെയും, ഷാര്‍ദ്ദുല്‍ താക്കൂറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

48 പന്തില്‍ 62 റണ്‍സെടുത്ത ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തില്‍ വിരാട് കോഹ്ലിയെ മറികടന്ന് റുതുരാജ് ഒന്നാമതെത്തി. പഞ്ചാബിനു വേണ്ടി ഹര്‍പ്രീത് ബ്രാറും, രാഹുല്‍ ചഹറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Advertisment